റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
അബൂദബി: റാസല്‍ഖൈമയില്‍ അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളിയ കേസില്‍ യുവതിയും യുവതിയുട കാമുകനും ഡ്രൈവറും കുറ്റക്കാരാണെന്ന് കണ്ടെത്തി. അഭിഭാഷകനെ കൊല്ലാന്‍ കാമുകനും യുവതിയും ഗൂഢാലോചന നടത്തിയതായി പൊലിസ് കണ്ടെത്തിയിരുന്നു.
റാസല്‍ഖൈമയിലെ ഒരു സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജറുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹശേഷവും യുവതി ഈ ബന്ധം തുടര്‍ന്നു. ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതോടെ ഇരുവരും കൂടിച്ചേര്‍ന്ന് പ്രമേഹ രോഗിയായ യുവതിയുടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഭര്‍ത്താവിന് മയക്കുമരുന്ന് നല്‍കി ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം. ഈ ശ്രമം പരാജയപ്പെട്ടതോടെ പ്രമേഹത്തിനുള്ള കുത്തിവയ്പ്പില്‍ ഒരു മരുന്ന് കലര്‍ത്താനായിരുന്നു പിന്നീടുള്ള ശ്രമം. ഇതു ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചെന്നാണ് യുവതി കരുതിയത്. ഇതിനു പിന്നാലെ യുവതി കാമുകനെ വിളിച്ചുവരുത്തി. മൃതദേഹം സംസ്‌കരിക്കാനാണ് യുവതി കാമുകനെ വിളിച്ചുവരുത്തിയത്.
യുവതിയുടെ ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് കാമുകന്‍ ഇയാളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഡ്രൈവറുടെ സഹായത്തോടെ അഭിഭാഷകന്റെ മൃതദേഹം വാദിയില്‍ തള്ളുകയായിരുന്നു.
മൂന്ന് പ്രതികളും ചേര്‍ന്ന് ഇരയുടെ മൃതദേഹം ഒരു കാറില്‍ കയറ്റി ഒരു മലമ്പ്രദേശത്തേക്ക് കൊണ്ടുപോയശേഷം കൈകള്‍ സ്റ്റിയറിംഗ് വീലില്‍ കെട്ടി വാദിയിലേക്ക് തള്ളുകയായിരുന്നു. അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം.
A shocking crime has surfaced in Ras Al Khaimah, where a lawyer was allegedly killed by his wife, her lover, and a driver. The trio conspired to murder him and dumped his body in a remote field. Authorities have launched a full investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."