HOME
DETAILS

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

  
Web Desk
June 03, 2025 | 12:30 PM

Jamiyyathul Muallimeen Central Council Election Dont be misled by false campaigns

ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം ചില കോണുകളിൽ നിന്നുയർന്ന തെറ്റായ പ്രചരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ എക്സിക്യുട്ടീവ് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

2025 മെയ് 27-ന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന  ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഏകകണ്ഠമായാണ് പ്രസിഡണ്ടായി വാക്കോട് മൊയ്തീൻകുട്ടി ഫൈസിയെ തെരഞ്ഞെടുത്തത്. എസ്.കെ.ജെ.എം.സി.സി. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 15 അംഗങ്ങളും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാരും കൂടാതെ അഞ്ച് റെയ്ഞ്ചുകൾക്ക് ഒരു പ്രതിനിധി എന്ന അനുപാതത്തിലുമുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണ് കൗൺസിൽ. ചട്ടം അനുസരിച്ച് പ്രസിഡണ്ടിനെയാണ് കൗൺസിൽ തെരഞ്ഞെടുക്കുക. പിന്നീട് പ്രസിഡണ്ടാണ് പ്രവർത്തക സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. പ്രസ്തുത പ്രവർത്തക സമിതിയിൽ വെച്ചാണ് മറ്റു ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ചട്ടങ്ങൾക്ക് വിധേയമായും കീഴ്വഴക്കമനുസരിച്ചുമാണ് ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. 

ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയുടെ അദ്ധ്യക്ഷതയിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടരി എം.ടി. അബ്ദുല്ല മുസ്ലിയാരുടെയും മറ്റു നേതാക്കളുടെയും സാന്നിദ്ധ്യത്തിലും നടന്ന യോഗം വളരെ ഭംഗിയായാണ് പര്യവസാനിച്ചത്. ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൽ നിലവിലുണ്ടായിരുന്ന പ്രസിഡണ്ടുമാർക്ക് പകരം പുതിയ പ്രസിഡണ്ടുമാരെ തെരഞ്ഞെടുക്കപ്പെട്ട കീഴ്വഴക്കം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നിരിക്കെ കീഴ്വഴക്കങ്ങൾ ലംഘിച്ചതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഘടനാ പ്രവർത്തകർക്കിടയിൽ അനൈക്യം സൃഷ്ടിക്കുന്നതും മാനേജ്മെന്റിനെയും മുഅല്ലിംകളെയും പരസ്പരം തെറ്റിക്കുന്നതുമായ ആസൂത്രിത പ്രവർത്തനങ്ങളിൽ നിന്നും തൽപര കക്ഷികൾ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. 

ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിലിൽ പ്രസിഡണ്ട് വാക്കോട് മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. എം. അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ കൊടക്, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഡോ. എൻ.എ.എം.അബ്ദുൽ ഖാദിർ തേഞ്ഞിപ്പലം, കെ.കെ. ഇബ്രാഹീം മുസ്‌ലിയാർ കോഴിക്കോട്, പി.കെ.അബ്ദുൽ ഖാദിർ അൽ ഖാസിമി, കെ.മോയിൻകുട്ടി മാസ്റ്റർ മുക്കം, എം. അബൂബക്ർ മൗലവി ചേളാരി, കെ.ടി. ഹുസൈൻ കുട്ടി മുസ്ലിയാർ മലപ്പുറം, സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, ശിഹാബുദ്ദീൻ മുസ്‌ലിയാർ ആലപ്പുഴ, സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, സി.മുഹമ്മദലി ഫൈസി മണ്ണാർക്കാട്, എം.യു. ഇസ്മാഈൽ ഫൈസി എറണാകുളം, വി.എം.ഇല്യാസ് ഫൈസി തൃശൂർ, ഹാരിസ് ബാഖവി കംബ്ലക്കാട്, സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി കണ്ണുർ, സിദ്ധീഖ് ഫൈസി വെൺമണൽ കണ്ണൂർ, സാലൂദ് നിസാമി കാസർഗോഡ്, ബശീർ ദാരിമി കോഴിക്കോട്, എ.എം ശരീഫ് ദാരിമി നീലഗിരി, ശാജഹാൻ അമാനി കൊല്ലം, മുഹമ്മദ് നവവി മുണ്ടോളി ദക്ഷിണ കന്നഡ, എ.അബ്ദുൽ ഖാദിർ മുസ്‌ലിയാർ കോട്ടയം, കെ.എഛ്.അബ്ദുൽ കരീം മുസ്‌ലിയാർ ഇടുക്കി, പി.എം. ആരിഫ് ഫൈസി കൊടക്, പീരു മുഹമ്മദ് ഹിഷാമി തിരുവനന്തപുരം, മുഹമ്മദ് ശാജഹാൻ ജലാലി കന്യാകുമാരി, ബദറുദ്ദീൻ ദാരിമി ചിക്മഗ്‌ളൂർ പ്രസംഗിച്ചു.

Jam'iyyathul Muallimeen Central Council Election Don't be misled by false campaigns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  2 days ago
No Image

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

Kerala
  •  2 days ago
No Image

ജാമ്യം നൽകിയത് കേസിന്റെ ഗൗരവം പരിഗണിക്കാതെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

Kerala
  •  2 days ago
No Image

ദുബൈയിൽ 'ജബ്ർ' സംവിധാനം; ഇനി മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതവും ഡിജിറ്റലും

uae
  •  2 days ago
No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  2 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  3 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago