രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍
ഛണ്ഡീഗഡ്: ചാരപ്രവര്‍ത്തനത്തിന് പഞ്ചാബ് സ്വദേശിക അറസ്റ്റില്‍. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാനമായ സൈനിക നീക്കങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തിയ നല്‍കിയ ഗഗന്‍ദീപ് സിങ് എന്നയാളാണ് പിടിയിലായത്. ഗോപാല്‍ സിങ് ചൗള എന്ന ഖലിസ്ഥാന്‍ ഭീകരനുമായും അടുത്ത ബന്ധം പുലര്‍ത്തിയ ഇയാളെ പഞ്ചാബ് പൊലിസാണ് കസ്റ്റഡിയിലെടുത്തത്.
സൈനിക വിന്യാസങ്ങളുടെയും, തന്ത്രപ്രധാനമായ സ്ഥലങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി ഇയാള്‍ പാകിസ്താന് ചോര്‍ത്തി നല്‍കുന്നുണ്ട്. ഗഗന്‍ദീപ് സിങ്ങിന് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ ഗോപാല്‍ സിങ് ചൗളയുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ്‌സുമായി ഗഗന്‍ദീപിനെ പരിചയപ്പെടുത്തുന്നത് ഗോപാല്‍ സിങ്ങാണ്. ഇന്ത്യന്‍ ചാനലുകള്‍ വഴി പ്രതിക്ക് പണം കൈമാറിയിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ഓഫീസറായ ഗൗരവ് യാദവ് പറഞ്ഞു.
വിശദമായ അന്വേഷണത്തില്‍ ഇരുപത് ഐസ് ഐ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് പ്രതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം നടത്തുണ്ട്. പ്രതിയുടെ സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ചും വിശദമായ അന്വേഷണമുണ്ടാവും.
Leaked crucial national information to Pakistan Another spy caught in pakistan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."