HOME
DETAILS

ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ മുഹമ്മദ് കൈഫ്: "ശ്രേയസിന് പകരം സായ് സുദര്‍ശൻ എങ്ങനെ ടെസ്റ്റ് ടീമില്‍?"

  
May 29 2025 | 10:05 AM

Mohammad Kaif Criticizes BCCI for Ignoring Shreyas Iyer Prefers Sai Sudarshan in Test Team

ലക്നൗ: ഇംഗ്ലണ്ടിനെതിരായ അടുത്തമാസത്തെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നത് സംബന്ധിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് കടുത്ത വിമര്‍ശനവുമായി രംഗത്ത്. ഐപിഎല്‍, ഏകദിനം, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിൽ ഉള്‍പ്പെടെ   വിവിധ ഫോര്‍മാറ്റുകളിൽ, സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചിട്ടും ശ്രേയസിനെ ടെസ്റ്റ് ടീമില്‍ പരിഗണിക്കാതിരുന്നത് ചോദ്യം ചെയ്തിരിക്കുകയാണ്.

"ഐപിഎല്ലില്‍ മികവുള്ള പ്രകടനം കണക്കിലെടുത്താണ് സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സായ് കഴിവുള്ള താരം തന്നെയാണ്. എന്നാല്‍ അദ്ദേഹം ടെസ്റ്റ് അനുഭവം കുറവാണ്. അതേസമയം, ഐപിഎല്‍, ഏകദിനം, രഞ്ജി ട്രോഫി എന്നീ ഫോര്‍മാറ്റുകളിലൂടെയും ശ്രേയസ് അയ്യര്‍ തന്‍റെ പ്രകടനം സ്ഥിരമായി നിലനിര്‍ത്തിയിരുന്നു," എന്ന് കൈഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

2023ലെ ഏകദിന ലോകകപ്പില്‍ 550 റണ്‍സിലധികം നേടി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു ശ്രേയസ്. 2025ലെ ഐപിഎല്ലില്‍ 514 റണ്‍സ് നേടിയതോടൊപ്പം, കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അഞ്ച് മത്സരങ്ങളില്‍ 68.57 ശരാശരിയില്‍ രണ്ട് സെഞ്ചുറികളോടുകൂടി 480 റണ്‍സ് നേടിയിരുന്നു. ഇതെല്ലാം ചെറുതല്ലാത്ത നേട്ടങ്ങളാണ്, എന്നിരുന്നാലും ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് വൃത്തങ്ങളിലുണ്ടായിരിക്കുന്ന ചോദ്യങ്ങള്‍ ശക്തമായിരിക്കുകയാണ്.

"ചില കളിക്കാരെ ടീമിലെടുക്കുമ്പോള്‍ വൈറ്റ് ബോള്‍ പ്രകടനങ്ങള്‍ ഗണിക്കപ്പെടുന്നു, എന്നാല്‍ ചിലര്‍ക്കിത് ബാധകമല്ലെന്നതാണ് ബിസിസിഐയുടെ ഇരട്ടത്താപ്പ്," എന്നും കൈഫ് കുറ്റപ്പെടുത്തി.

ടീം പ്രഖ്യാപനത്തിന് ശേഷം, ശ്രേയസിന്‍റെ കഴിവിനെ പ്രശംസിച്ചിരുന്നെങ്കിലും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശദീകരിച്ചത്. "അഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികവ് കാട്ടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശ്രേയസിന് സാധ്യതയില്ല," എന്നായിരുന്നു അഗാര്‍ക്കറുടെ പ്രതികരണം.

അതേസമയം, ഡൽഹിയില്‍ നടന്ന ഗോസ്വാമി ഗണേഷ് ദത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനോടും മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. "ഞാന്‍ സെലക്ടറല്ല," എന്ന ഒറ്റവാക്കിലുള്ള മറുപടിയായിരുന്നു ഗംഭീര്‍ നല്‍കിയത്.

Former Indian cricketer Mohammad Kaif has slammed BCCI and selectors for overlooking Shreyas Iyer in the upcoming Test series against England, despite his consistent performances in IPL, ODIs, and domestic cricket. Kaif questioned how Sai Sudarshan, chosen mainly for his IPL form, could replace Shreyas, who scored over 550 runs in the 2023 ODI World Cup and excelled in domestic tournaments. Chief selector Ajit Agarkar and coach Gautam Gambhir avoided directly answering these concerns, fueling criticism over the selectors’ inconsistent approach.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago