
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

ദുബൈ: ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും താമസക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബൈ റോഡ് ശൃംഖലയിലെ നവീകരണം പുരോഗമിക്കുന്നു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍, 2027 ഓടെ പൂര്‍ത്തീകരിക്കുന്ന 57 റോഡുകളുടെ നവീകരണം റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ചു.
2040 ആകുമ്പോഴേക്കും ദുബൈയിലെ ജനസംഖ്യ 8 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ധിച്ചു വരുന്ന ജനസംഖ്യയെ പിന്തുണയ്ക്കുന്നതിന് നഗരത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപദ്ധതിയില്‍ 226 കിലോമീറ്റര്‍ പുതിയ റോഡുകളും 115 പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടുന്നു.
ദുബൈയിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികള്‍ ലക്ഷ്യം വെച്ച് നടക്കുന്ന നവീകരണത്തിലൂടെ 75 ശതമാനത്തില്‍ കൂടുതല്‍ യാത്രാസമയം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
2040 ആകുമ്പോഴേക്കും ദുബൈയിലെ ജനസംഖ്യ 8 ദശലക്ഷമാക്കി ഉയര്‍ത്തുന്നതിന് നഗരത്തെ സജ്ജമാക്കുന്നതിലും ഗതാഗതം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി ഷെയ്ഖ് ഹംദാന്‍ അടുത്തിടെ അവലോകനം ചെയ്തിരുന്നു.
എമിറേറ്റിലെ പ്രധാന മേഖലകളിലുടനീളമുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 11 പ്രാഥമിക റോഡ് ഇടനാഴികള്‍ നവീകരിക്കുന്നതിനുള്ള സംയോജിത മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് ഈ വികസനങ്ങള്‍.
ഉമ്മു സുഖീംഅല് ഖുദ്ര ഇടനാഴി
പ്രധാന പദ്ധതികളിലൊന്നായ 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉമ്മു സുഖീം-അല്‍ ഖുദ്ര ഇടനാഴിയുടെ നവീകരണത്തില്‍ 7,000 മീറ്റര്‍ പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടുന്നു. ഇത് യാത്രാ സമയം 46 മിനിറ്റില്‍ നിന്ന് 11 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി 1 ദശലക്ഷത്തിലധികം താമസക്കാര്‍ക്ക് പ്രയോജനകരമാകും.
ഹെസ്സ സ്ട്രീറ്റ് നവീകരണം
ഹെസ്സ സ്ട്രീറ്റ് വികസനത്തില്‍ നാല് കവലകളിലായി 9,000 മീറ്റര്‍ പാലങ്ങളുണ്ട്.പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ റോഡ് ശേഷി മണിക്കൂറില്‍ 4,000 ല്‍ നിന്ന് 8,000 വാഹനങ്ങളായി ഇരട്ടിയാക്കപ്പെടുമെന്നാണ് കരുതുന്നത്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം 30 മിനിറ്റില്‍ നിന്ന് 7 മിനിറ്റായി കുറയും.
ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരമാകും.
2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍, ദുബൈ ഷെയ്ഖ് സായിദ് റോഡില്‍ ഏഴ് ക്വിക്ക്-വിന് ട്രാഫിക് സംരംഭങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇത് ഗതാഗതക്കുരുക്ക് 5 മുതല്‍ 10 ശതമാനം വരെ കുറയ്ക്കാന്‍ സഹായിച്ചിരുന്നു.
Dubai is undergoing a major renovation of 57 roads to tackle traffic congestion and enhance urban mobility. The project aims to significantly reduce travel time across key routes, supporting the city's vision for smarter, faster, and more efficient transportation infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• 16 hours ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• 16 hours ago
റീൽസ് എടുക്കാനായി പുഴയിലിറങ്ങി; ആറ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
National
• 17 hours ago
ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
uae
• 17 hours ago
അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി
Kerala
• 17 hours ago
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്
uae
• 17 hours ago
ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
National
• 17 hours ago
എഐ നിർമിത നഗ്നചിത്രങ്ങൾ കൊണ്ട് ഭീഷണി; സെക്സ്റ്റോർഷൻ തട്ടിപ്പിനിരയായി 16-കാരൻ ആത്മഹത്യ ചെയ്തു
International
• 17 hours ago
മാറ്റമില്ലാതെ ഇന്ത്യ; പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തോൽവി
Football
• 18 hours ago
'ഞാന്‍ മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, ആരോഗ്യവാന്‍'; താന്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് ലിബിയന്‍ യുവാവ് ആമിര്‍ മന്‍സൂര്‍ അല്‍ ഗദ്ദാഫി
Saudi-arabia
• 18 hours ago
ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം
National
• 19 hours ago
ഒമാനിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്കാരം നടക്കുന്ന സ്ഥലങ്ങളും സമയവും
oman
• 19 hours ago
പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 19 hours ago
ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്
uae
• 19 hours ago
വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി
International
• 21 hours ago
ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും
Cricket
• 21 hours ago.png?w=200&q=75)
ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം
auto-mobile
• 21 hours ago
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു
National
• 21 hours ago
ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം
Cricket
• 20 hours ago
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്
Kerala
• 20 hours ago
തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ
Kerala
• 20 hours ago