HOME
DETAILS

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

  
Web Desk
June 03 2025 | 11:06 AM

UAE Bans Outdoor Work During Afternoon Hours from June 15 to Protect Workers

ദുബൈ: വേനല്‍ക്കാലത്തിന് തുടക്കമായതോടെ യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും താപനില കുതിച്ചുയരുകയാണ്. ഇതിന്റെ ഭാഗമായി നേരത്തേ കുവൈത്തും ഒമാനും മദ്ധ്യഹ്ന സമയത്തെ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ചൂട് കനത്തതോടെ ജൂണ്‍ 15 മുതല്‍ ഉച്ച സമയത്തെ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇയും. രാജ്യത്തെ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണിതെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ഈ ഉച്ചവിശ്രമ സംരംഭം 21-ാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്.

അധികൃതരുടെ അറിയിപ്പ് പ്രകാരം, സെപ്റ്റംബര്‍ 15 വരെ ചൂടേറിയ സമയത്ത് കമ്പനികള്‍ തൊഴിലാളികള്‍ക്ക് പുറത്തെ ജോലികളില്‍ നിന്ന് ഇടവേള നല്‍കണം.

നിരോധിത സമയങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ച് നിരീക്ഷണം നടത്തും.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴയും ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തും.

In a move to safeguard laborers from extreme heat, the UAE has announced a midday work ban effective from June 15. Outdoor work will be restricted during peak afternoon hours, offering much-needed relief and ensuring worker health and safety during the summer months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  5 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  6 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  6 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  6 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  6 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  7 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  7 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  7 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  8 hours ago