HOME
DETAILS

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്കില്ല, മത്സരിക്കാനുമില്ല; വിശ്വാസത നഷ്ടപ്പെട്ടെന്ന് പി.വി അൻവർ

  
May 31 2025 | 06:05 AM

pv anwar has announced that he will not contest and not joining udf

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി പി.വി അൻവർ. യുഎഡിഎഫിലേക്ക് ഇല്ലെന്നും എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് താൻ പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അൻവർ പറഞ്ഞു. ഇതോടെ പി.വി അൻവറിന്റെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യചിഹ്നമായി മാറുകയാണ്. വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെനാൻ പി.വി അൻവർ പ്രതികരിച്ചത്. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

മത്സരിക്കാൻ കോടികൾ എത്ര വേണം. കോടികൾ പൊടിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. എന്റെ കയ്യിൽ ഒരു പൈസയുമില്ല. കടക്കാരനാണ്. എല്ലാവരും ചേർന്ന് തകർത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അൻവർ പറഞ്ഞു. തന്റെ സ്വത്തിന്റെ പലതും ജപ്തിയുടെ വക്കിലാണെന്നും അൻവർ വെളിപ്പെടുത്തി. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു.

പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങി വന്ന തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ആ രാഷ്ട്രീയത്തോടൊപ്പം നിൽക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ലെന്ന് അൻവർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിനെ ഘടകക്ഷിയാക്കാത്തതിന് പിന്നിൽ വി.ഡി സതീശനാണെന്നും അൻവർ പറഞ്ഞു. സതീശന് പിന്നിൽ ഗൂഢശക്തിയെന്നും അൻവർ ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

P.V. Anwar has announced that he will not contest in the Nilambur by-election. He also clarified that he will not be joining the UDF, stating that while he had earlier said he would accept any decision, he now feels betrayed and let down. With this, questions are being raised about the political future of P.V. Anwar. He made it clear that he will not align with the UDF as long as V.D. Satheesan is leading it. Anwar also alleged that everyone collectively sidelined and cornered him.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago