HOME
DETAILS

മുംബൈയെ രക്ഷിച്ച 'അണ്‍പ്ലെയബിള്‍' ബുംറ മാജിക്; ഹാര്‍ദിക്കിന്റെ വജ്രായുധം

  
May 31 2025 | 06:05 AM

Bumrahs Unplayable Spell Turns the Game for Mumbai Indians in IPL Eliminator

മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എതിർ ടീമിന്റേ വിക്കറ്റ് വീഴാതെ എക്സ്ട്രീം പ്രെഷർ അനുഭവിക്കുന്ന സമയം അപ്പുറത്ത് ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റർമാരായ സായ് സുദര്‍ശനും വാഷിങ്ടണ്‍ സുന്ദറും സ്കോറിങ് അനായാസമാക്കി കളിയെ തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. അതിനിടെയാണ് ഹാര്‍ദിക് ട്രെൻ ബോള്‍ട്ടിനോട് സംസാരിച്ച ശേഷം അശ്വനി കുമാറിന് പകരം ജസ്പ്രിത് ബുമ്രയെ ബൗളിംഗിന് കൊണ്ടുവന്നത്. അതായിരുന്നു മാറ്റത്തിന്റെ തുടക്കം.

14-ാം ഓവറില്‍ ബുമ്രയുടെ രണ്ടാം സ്പെല്‍ തുടങ്ങി. തുടക്കത്തിലെ മൂന്ന് പന്തുകളില്‍ ഓരോ സിംഗിള്‍ വീതം വഴങ്ങി. എന്നാൽ നാലാം പന്തില്‍ ബുമ്ര തന്റെ ക്ലാസിലുള്ള തിരിച്ചുവരവിന്റേ നിമിഷം. വാഷിങ്ടണ്‍ സുന്ദര്‍ ബുമ്രയുടെ അണ്‍ഓര്‍ത്തഡോക്‌സ് ആക്ഷനില്‍ നിന്ന് വന്ന 143 കിലോമീറ്റർ വേഗതയുള്ള പന്തിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും ബൗളര്‍ ലെഗ് സ്റ്റംപില്‍ ഉദ്ദേശിച്ച പന്ത് കൃത്യമായി ക്രീസിന്റെ പുറത്ത് ടോയ്‌ക്ക് അടിച്ചിറക്കി. ബാലൻസ് തെറ്റിയ സുന്ദര്‍ തെന്നി വീണു – വിക്കറ്റ് വീഴുന്നു.

ആ മിന്നല്‍ തിരിച്ചുവരവാണ് മത്സരം വീണ്ടും മുംബൈയുടെ പിടിയിലാക്കിയത്. ബുമ്രയുടെ ആ നാല് ഓവറില്‍ വഴങ്ങിയത് വെറും 27 റണ്‍സും എടുത്തത് വിലപ്പെട്ട ഒരു വിക്കറ്റും. ഗുജറാത്തിനെതിരായ അത്യുജ്വല പ്രകടനത്തിലൂടെ ബുമ്ര 11 ഡോട്ട് പന്തുകളെറിഞ്ഞു – മറ്റൊരു ബൗളറും 10 ഡോട്ട് കടന്നില്ല.

ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കിയ ബുംറയുടെ ഇക്കണോമി 6.36. മധ്യ ഓവറുകളില്‍ ഈ റേറ്റ് 5-ല്‍ താഴെയാണ്. 2016-ല്‍ പോലും ബുംറയുടെ ഏറ്റവും മോശം ഇക്കണോമി 7.8 ആയിരുന്നു – അതിന് ശേഷം സുസ്ഥിരമായി മികച്ച പ്രകടനം തുടരുകയാണ്.

ബാറ്റർമാരുടെ ഗെയിമായി വിലയിരുത്തപ്പെടുന്ന ട്വന്റി20 ക്രിക്കറ്റില്‍, ബുംറ വിക്കറ്റ് മാത്രം എടുക്കുന്നില്ല, വിജയങ്ങൾ നിർണ്ണയിക്കുന്നതായും ബൗളിങ്ങ് കൃത്യതയില്‍ അതുല്യനാണെന്നും തന്റെ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.ഈ അതുല്യതയാണ് ബുമ്രയെ വിശദീകരിക്കാനുള്ള ഏറ്റവും ചുരുക്കമുള്ള വാക്ക്.

Jasprit Bumrah turned the game for Mumbai Indians with an 'unplayable' delivery that dismissed Washington Sundar at a crucial moment. Despite Gujarat Titans dominating, Hardik Pandya handed the ball to Bumrah in the 14th over — a move that shifted the momentum. Bumrah bowled a brilliant spell, conceding only 27 runs in 4 overs with 11 dot balls and a wicket, proving why he's Mumbai's diamond weapon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago