HOME
DETAILS
MAL
ലൈംഗിക അപവാദം: മുന്‍ എ.എ.പി മന്ത്രിയെ റിമാന്‍ഡില്‍ വിട്ടു
backup
September 05 2016 | 10:09 AM
ന്യൂഡല്‍ഹി: അശ്ലീല സിഡി വിവാദത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിനെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ലഹരി മരുന്ന് നല്‍കിയശേഷം പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ആരോപിച്ച് യുവതി നല്കിയ കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതി സുല്‍ത്താന്‍പുരി പൊലിസ് സ്റ്റേഷനില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഇയാളെ പൊലിസ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവം വിവാദമായതോടെ മന്ത്രിസഭയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സന്ദീപ് കുമാര്‍ പുറത്താക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."