HOME
DETAILS

സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം: ഹൈസ്‌കൂളിൽ അധിക അധ്യയനസമയം, ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും

  
June 01 2025 | 01:06 AM

Kerala Schools Reopen Tomorrow with New Timings Six Saturdays to Be Working Days

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയനവർഷം നാളെ (ജൂൺ 3) ആരംഭിക്കും. പുതുതായി ആവിഷ്‌കരിച്ച സമയക്രമത്തിനും അക്കാദമിക് കലണ്ടറിനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒപ്പുവെച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ പഠനസമയം അരമണിക്കൂർ കൂടി വർധിപ്പിച്ചിരിക്കുകയാണ്. ഇനി മുതൽ ക്ലാസുകൾ രാവിലെ 9.45 ന് തുടങ്ങുകയും വൈകിട്ട് 4.15ന് അവസാനിക്കുകയും ചെയ്യും.

ഹയർ സെക്കൻഡറി ക്ലാസുകൾക്ക് നേരത്തേ നിലനിൽക്കുന്ന സമയം പോലെ തന്നെ രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെ തുടരും.

പഠന സമയം 1100 മണിക്കൂർ ക്ലാസ്സ്‌ ഉറപ്പാക്കാൻ ഹൈസ്‌കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായി നിശ്ചയിച്ചു. തുടർച്ചയായി പ്രവൃത്തി ദിവസങ്ങൾ കുറഞ്ഞ ആഴ്ചകളിൽ ആണ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നത്. ഇതിലൂടെ 204 പ്രവൃത്തിദിനങ്ങൾ ഈ വർഷം ഉറപ്പാക്കാൻ പദ്ധതിയിടുന്നു. യുപി ക്ലാസുകളിൽ 1000 മണിക്കൂർ ക്ലാസ് ഉറപ്പാക്കുന്നതിന് രണ്ട് ശനിയാഴ്ചകളിൽ ക്ലാസ് നിശ്ചയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസകലണ്ടർ രൂപപ്പെടുത്തിയ അഞ്ചംഗ സമിതി, ഹൈസ്‌കൂളുകളിൽ വെള്ളിയാഴ്ച ഒഴികെ ഓരോ ദിവസവും 30 മിനിറ്റ് വീതം ക്ലാസ് സമയം വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം അധ്യാപക സംഘടനകൾ അടക്കം എതിർത്തിരുന്നു.

പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യ ഒരുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവേശനോത്സവ പരിപാടികൾ തത്സമയം എല്ലാ സ്‌കൂളുകളിലും സംപ്രേഷണം ചെയ്യും. അതിന്റെ ഭാഗമായി സ്‌കൂളുകൾക്ക് പോസ്റ്ററുകളും റീലുകളും നൽകിയിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളും യൂണിഫോമുകളും തൽവേളയിൽ വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. കനത്ത മഴയും വഴിതടസ്സങ്ങളും കാരണം പാഠപുസ്തക വിതരണത്തിൽ ചില പ്രദേശങ്ങളിൽ താമസം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

The new academic year in Kerala begins tomorrow with revised school timings. High school classes will now run from 9:45 AM to 4:15 PM, adding an extra 30 minutes daily. To ensure 1100 hours of instruction, six Saturdays will be working days this year. The state-level school reopening celebration will be inaugurated by CM Pinarayi Vijayan in Alappuzha.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago