HOME
DETAILS

നായകന്മാർ തമ്മിൽ ഈ​ഗോ വാർ? ഇന്ത്യൻ സൂപ്പർ താരങ്ങളുടെ പെരുമാറ്റം ചർച്ചയാകുന്നു

  
Web Desk
June 01 2025 | 04:06 AM

Ego Clash Between Shubman Gill and Hardik Pandya Toss Moment Sparks Controversy

മൊഹാലി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളെന്നറിയപ്പെടുന്ന ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഇപ്പോൾ ആരാധകരുടെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് — അതും കളിയിൽ അല്ല, പെരുമാറ്റമാണ് കാരണമായത്. ഐപിഎൽ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായ ടോസ് സമയത്തെ ഇരുവരുടെയും സമീപനമാണ് സമൂഹമാധ്യമങ്ങളിൽ തർക്കത്തിന്റെയും സംശയത്തിന്റെയും കാരണമാകുന്നത്.

ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനായി ഇറങ്ങിയ ശുഭ്മാൻ ഗില്ലും, മുംബൈ ഇന്ത്യൻസിന് നേതൃത്വം നൽകിയ ഹാർദിക് പാണ്ഡ്യയും ടോസ് സ്റ്റേജിൽ ഹസ്തദാനം പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചു കൊണ്ട്   ഗില്ലും ഹാർദിക്കും തമ്മിൽ ഹസ്തദാനം നടത്താതെ പിരിയുകയായിരുന്നു. ഹാർദിക് കൈ നീട്ടാൻ തയ്യാറായിരുന്നെങ്കിലും ഗിൽ ആ കൈ സ്വീകരിക്കാതെ നടന്നു നീങ്ങുന്നതായി വീഡിയോയിലുണ്ട്. ഇതോടെ ആരാധകർ ഗില്ലിന്റെ പെരുമാറ്റം ഈ​ഗോയാണോ എന്ന സംശയവുമായി രംഗത്തുവന്നു.

സോഷ്യൽ മീഡിയ വിലയിരുത്തുന്നതുപോലെ, ഇരുവരും തമ്മിൽ ഒരുതരം ഈഗോ ക്ലാഷ് നിലനിൽക്കുന്നു എന്നതാണ് പൊതുവായ വിലയിരുത്തൽ. ഗില്ലിന്റേ വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ഹാർദിക് ആഘോഷിക്കാൻ ഗില്ലിന്റെ സമീപം ഓടിയെത്തിയതും ചിലർ പ്രത്യേകമായി ചൂണ്ടിക്കാണിച്ചു. എന്നാല്‍, ഇതെല്ലാം ആരാധകരുടെ തോന്നാലാണെന്നും, ഇരുവരും തമ്മിലുള്ള  ഈഗോ ക്ലാഷിന്  തെളിവില്ലെന്നതും ശ്രദ്ധേയമാണ്.

മുംബൈയുടെ തിളക്കമാർന്ന വിജയം
 നിർണായകമായ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് തോൽപ്പിച്ച് ക്വാളിഫയർ 2-ലേക്ക് ഇടം നേടി. പഞ്ചാബ് കിംഗ്സാണ് മുംബൈയുടെ എതിരാളി.

JKHJMHV.JPG

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ, രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിന്തുണയോടെ മികച്ച സ്കോർ നേടിയെടുത്തു. 81 റൺസാണ് രോഹിത് നേടിയത്. ജോണി ബെയർസ്റ്റോ (47), സൂര്യകുമാർ യാദവ് (33), തിലക് വർമ്മ (25), ഹാർദിക് പാണ്ഡ്യ (22) എന്നിവരും ഉജ്ജ്വല പ്രകടനം നടത്തി. അതിന്റെ ഫലമായി മുംബൈ 20 ഓവറിൽ 5 വിക്കറ്റിന് 228 റൺസെന്ന വലിയ സ്‌കോർ ഉണ്ടാക്കി.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വേണ്ട മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും സായ് സുദർശൻ (80), വാഷിംഗ്ടൺ സുന്ദർ (48) എന്നിവരുടെ പ്രകടനം കളിയെ ത്രസിപ്പിക്കുന്നതാക്കിയിരുന്നു. എന്നാല്‍, തുടക്കത്തിൽ തന്നെ രോഹിത് ശർമയുടെ ക്യാച്ച് രണ്ടു തവണ കൈവിടുന്നത് ഗുജറാത്തിന്റെ തോൽവിയിൽ പ്രധാന ഘടകമായി.

The behavior of Indian cricket stars Shubman Gill and Hardik Pandya during the IPL Eliminator toss has stirred controversy. Fans noticed that the duo didn’t shake hands, fueling rumors of an ego clash. Hardik appeared willing, but Gill seemingly ignored the gesture. Social media buzzed with speculation, especially after Hardik celebrated Gill’s dismissal with intensity. However, there's no official confirmation of any rift. Meanwhile, Mumbai Indians defeated Gujarat Titans by 20 runs to reach Qualifier 2.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

Kerala
  •  18 hours ago
No Image

യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി

latest
  •  18 hours ago
No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago