HOME
DETAILS

സോഷ്യല്‍മീഡിയയിലെ മാനസികാരോഗ്യ ടിപ്പുകളിൽ അധികവും വ്യാജം; നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  
Web Desk
June 01 2025 | 06:06 AM

Fake Mental Health Tips on Social Media Experts Warn of Serious Risks

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ടിപ്പുകളും “സൈക്കോളജിക്കൽ ഹാക്ക്‌സും” സോഷ്യല്‍മീഡിയയില്‍ ദിവസേന പുതിയതായാണ് പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, ഇവയില്‍ പകുതിയിലധികവും ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പുതിയ പഠനം മുന്നറിയിപ്പുനല്‍കുന്നു. ദി ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, വൈറലായി പ്രചരിക്കുന്ന ഇത്തരം വീഡിയോകളും പോസ്റ്റുകളും പലരെയും വലിയ മാനസിക ആഘാതത്തിലേക്കാണ് തള്ളിയിടുന്നത്. 

വിദഗ്ധന്‍മാര്‍ പറയുന്നു: “തെറ്റായ ആശയങ്ങള്‍ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും”
പനിയോ തുമ്മല്‍ പോലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നതിൽ മടികാണിക്കാത്ത പലരും, വിഷാദം, ഉത്കണ്ഠ, ട്രോമ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ മറച്ചു വയ്ക്കുകയോ, അവയ്‌ക്കു പകരം സോഷ്യല്‍മീഡിയ ടിപ്പുകള്‍ പരീക്ഷിക്കുകയോ ചെയ്യുകയാണ്. ഇതില്‍ വലിയൊരു ശതമാനം സോഷ്യല്‍മീഡിയ കണ്ടെന്റുകൾ അസംബന്ധവും അപകടകരവുമാണ്. ചില വീഡിയോകള്‍ "30 സെക്കൻഡിനുള്ളില്‍  പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ ചികിത്സിക്കാം" എന്ന രീതിയിലാണ് — അതായത്, അഗാധവും വ്യക്തിപരവുമായ അനുഭവങ്ങള്‍ വളരെ ലളിതമായി കൈകാര്യം ചെയ്യപ്പെടുന്നു.

പഠനത്തിലെ കണ്ടെത്തലുകള്‍

ടിക് ടോക്കില്‍ #mentalhealthtips എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന 100 വീഡിയോകള്‍ പരിശോധിച്ചപ്പോള്‍, അതില്‍ 52 എണ്ണം ശാസ്ത്രീയതയില്ലാത്തതും തെറ്റായ വിവരങ്ങളുള്ളതുമായതാണ്.

ഈ ടിപ്പുകള്‍ “എല്ലാവർക്കും പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡർ ഒരേ രീതിയിലാണ് അനുഭവപ്പെടുന്നത്” എന്നത് പോലെയുള്ള തെറ്റായ ധാരണകള്‍ പരത്തുന്നു.

30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകളിൽ സങ്കീർണ്ണമായ മാനസിക പ്രശ്‌നങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്നു — ഇത് രോഗത്തിന്റെ ഗുരുതരത്വത്തെ നിസാരവല്‍ക്കരിക്കുന്നു.

തെറാപ്പിസ്റ്റ് ഭാഷയുടെ ദുരുപയോഗം

പഠനത്തില്‍ വ്യക്തമാക്കുന്നത്, ഇത്തരം വീഡിയോകള്‍ തെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഭാഷയും രീതികളും അനുകരിച്ചുകൊണ്ട് വിശ്വാസ്യത നേടാന്‍ ശ്രമിക്കുന്നു. പലരും സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ച് കണ്ടുപിടുത്തം പോലെയുള്ള ഉപായങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, വ്യക്തിഗത അനുഭവം എല്ലായ്പ്പോഴും പൊതു പരിഹാരമാകില്ലെന്ന് മനസിലാക്കേണ്ടതുണ്ട്.

പൊതുജന ധാരണയെ വളച്ചൊടിയ്ക്കും

ഈ വീഡിയോ ടിപ്പുകള്‍ സമൂഹത്തെ മാനസികാരോഗ്യത്തിനെതിരെ തെറ്റായ രീതിയില്‍ ആധികാരികമില്ലാത്ത ധാരണകളിലേക്ക് നയിക്കുന്നു. മനഃശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കിയത് പോലെ, ഇത്തരം വീഡിയോകള്‍ ചിലരില്‍ ആശ്വാസം നല്‍കുകയല്ല, മറിച്ച് മാനസിക സമ്മര്‍ദ്ദം കൂട്ടിയേക്കും.

മാനസികാരോഗ്യ സംബന്ധിച്ച സംശയങ്ങള്‍ക്ക് അംഗീകൃത മാനസികാരോഗ്യ വിദഗ്ധരുമായി ആശയവിനിമയം നടത്തുക.

സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന ടിപ്പുകളുടെ ഉറവിടം പരിശോധിക്കുക.

A recent investigation by The Guardian reveals that over half the mental health tips trending on platforms like TikTok are fake or unscientific These short videos often oversimplify complex issues like trauma depression and anxiety misleading viewers and trivializing serious mental health conditions Experts warn that such content may harm more than help Always consult licensed professionals for mental health concerns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഡിയോ കോൾ വഴി വീട്ടമ്മയെ ഒന്നര ദിവസം 'ബന്ദി'യാക്കി; 40,000 രൂപ തട്ടിയെടുത്തു

Kerala
  •  16 hours ago
No Image

ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ കൈക്കൂലിയായി കാണുന്നു എന്ന പരാമര്‍ശം; കെസി വേണുഗോപാലിനെതിരെ എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ നീക്കം

Kerala
  •  16 hours ago
No Image

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

Kerala
  •  16 hours ago
No Image

യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി

latest
  •  16 hours ago
No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago