HOME
DETAILS

മൊഹാലി ഐഎന്‍എസ്ടിയില്‍ പിഎച്ച്ഡി പ്രവേശനം; അപേക്ഷ ജൂണ്‍ 10 വരെ

  
Web Desk
June 01 2025 | 08:06 AM

PhD admission at Institute of Nano Science and Technology INST Mohali

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൊഹാലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്റ് ടെക്‌നോളജി (INST)യില്‍ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്. 

എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് യൂണിറ്റ്, ക്വാണ്ടം മെറ്റീരിയല്‍ ആന്റ് ഡിവൈസസ് യൂണിറ്റ്, കെമിക്കല്‍ ബയോളജി യൂണിറ്റ്, എന്നിവയിലാണ് പഠനം. ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, ഫാര്‍മ, അഗ്രികള്‍ച്ചറല്‍ സയന്‍സസ് അനുബന്ധ മേഖലകളിലേതെങ്കിലും പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൊഹാലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) ലെ പിഎച്ച്ഡിക്കാണ് എന്‍ റോള്‍ ചെയ്യുക. മൊഹാലി ഐസറാണ് പിഎച്ച്ഡി ബിരുദം നല്‍കുക.

യോഗ്യത

അപ്ലൈഡ് സയന്‍സസ്, എഞ്ചിനീയറിങ്, ബേസിക് സയന്‍സസ്, ബന്ധപ്പെട്ട മേഖലകളിലൊന്നില്‍ എംഎസ് സി, എംടെക് അല്ലെങ്കില്‍ എംഫാം എന്നിവയിലൊരു ബിരുദം വേണം. 

യോഗ്യത കോഴ്‌സിന് അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

CSIR/ UGC Net, ICMR- JRF, DBT-JRF എന്നിവയിലേതെങ്കിലും നേടിയിരിക്കണം. 

DST - ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ inst.ac.in/careers സന്ദര്‍ശിച്ച് വിശദമായ വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വായിച്ച് നോക്കുക. അപേക്ഷ ഫീസായി 590 രൂപ നല്‍കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 295 രൂപമതി. 

പൂരിപ്പിച്ച അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, ഫോട്ടോ പതിപ്പിച്ച ശേഷം, അനുബന്ധ രേഖകള്‍ ഉള്‍പ്പെടെ ജൂണ്‍ 10നകം ''The Director, Institute of Nano Science and Technology, Knowledge City, Sector 81, Mohali, Punjab – 140306" എന്ന വിലാസത്തിലേക്ക് അയക്കണം. 

സംശയങ്ങള്‍ക്ക്: [email protected] സന്ദര്‍ശിക്കാം

Applications open for PhD admission at Institute of Nano Science and Technology (INST) in Mohali. INST is an autonomous institution functioning under the support of the Department of Science and Technology (DST), Government of India.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago