HOME
DETAILS

കുസാറ്റില്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്; മുപ്പതിനായിരത്തിനടുത്ത് ശമ്പളം; വേഗം അപേക്ഷിച്ചോളൂ

  
Web Desk
June 01 2025 | 09:06 AM

cusat technical assistant recruitment salary up to thirty thousand apply now

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ (കുസാറ്റ്) ടെക്‌നിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂണ്‍ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ് 

കുസാറ്റില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് I റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകള്‍. 

ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം നടക്കുന്നത്. ഇത് മികവിന് അനുസരിച്ച് 2 വര്‍ഷത്തേക്ക് കൂടി നീട്ടാം. 

പ്രായം 

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

യോഗ്യത

കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ (3 വര്‍ഷം) 

OR ബിഎസ് സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് 

OR ബിഎസ് സി ഡിഗ്രി (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് പിജിഡിസിഎ). 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 29,535 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 185 രൂപയുമാണ് അപേക്ഷ ഫീസ്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് ലിങ്ക് സന്ദര്‍ശിച്ച് ജൂണ്‍ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

ശേഷം അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Resgistrar, Administrative Office, Cochin University of Science And Technology, Kochi 22 എന്ന വിലാസത്തിലേക്ക് അയക്കുക. 

അപേക്ഷയുടെ പുറത്ത് 'Application for the post of Technical Assistant Grade I in the Division of Computer Science and Engineering, School of Engineering on contract basis' എന്ന് രേഖപ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.


അപേക്ഷ: click 

വിജ്ഞാപനം: click 

Cochin University of Science and Technology (CUSAT) has invited applications for the recruitment of Technical Assistants. There are a total of 2 vacancies, and the appointment will be on a contractual basis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago