HOME
DETAILS

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍ 

  
June 01 2025 | 13:06 PM

Walayar Case Man Accused of Attempted Rape Re-Arrested After Being Released on Bail

പാലക്കാട്: വാളയാറില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ വാളയാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും അറസ്റ്റില്‍. വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ അട്ടപ്പള്ളം പാമ്പന്‍ വെള്ളംകാട് അരുണ്‍ പ്രസാദിനെയാണ് വാളയാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസിലെ അഞ്ചാം പ്രതിയായിരുന്നു അരുണ്‍ പ്രസാദ്.

ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

പ്രതി വീട്ടിലെത്തിയതിന് തുടര്‍ന്ന് സ്ത്രീ നിലവിളിച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പൊലിസില്‍ വിവരമറിയിച്ചത്.

ഉടന്‍തന്നെ വാളയാര്‍ പൊലിസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ബലാത്സംഗശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്.

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ആളാണ് അരുണ്‍ പ്രസാദ്. ഇയാള്‍ നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വാളയാര്‍ സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടുണ്ടായിരുന്നില്ല. 

വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍എസ് രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി അരുണ്‍പ്രസാദിനെ റിമാന്‍ഡ് ചെയ്തു.

A man previously released on bail in the Walayar case has been re-arrested for allegedly attempting to rape a woman living alone. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago