
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

ഗസ്സ: ഗസ്സാ മുനമ്പില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നും ഭക്ഷണം സ്വീകരിക്കാന്‍ പോയവര്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 25 മരണം. മാസങ്ങളായി ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ തടഞ്ഞ് ഗസ്സയെ കുരുതിക്കളമാക്കുന്നതിനു പുറമേയാണ് ഇസ്‌റാഈലിന്റെ ക്രൂരത. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്‌റാഈല്‍ പിന്തുണയുള്ള ഫൗണ്ടേഷന്‍ നടത്തുന്ന ഒരു സഹായ കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെവെച്ച് ജനക്കൂട്ടത്തിന് നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 25 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ റെക്കോര്‍ഡ്‌സ് വിഭാഗം തലവന്‍ സഹര്‍ അല്‍ വാഹിദി പറഞ്ഞു.
മാനുഷിക സഹായ കേന്ദ്രത്തിനു നേര്‍ക്ക് നടത്തിയ വെടിവെപ്പിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചു. പ്രഭാതത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആയിരക്കണക്കിന് ആളുകള്‍ മാനുഷിക സഹായ കേന്ദ്രത്തിനടുത്തേക്ക് എത്തിയിരുന്നു. മാനുഷിക സഹായ കേന്ദ്രത്തിനടുത്തു വെച്ച് ഇവരോട് പിരിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടു. പിന്നീട് തിരിച്ചുവരാനും ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പുലര്‍ച്ചെ 3 മണിയോടെ ജനക്കൂട്ടം ഒരു കിലോമീറ്റര്‍ അകലെയുള്ള ഫ്‌ലാഗ് റൗണ്ട്എബൗട്ടില്‍ എത്തിയപ്പോള്‍ ഇസ്‌റാഈല്‍ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
'നാവിക യുദ്ധക്കപ്പലുകളില്‍ നിന്നും, ടാങ്കുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും, എല്ലാ ദിശകളില്‍ നിന്നും വെടിവെയ്പ്പുണ്ടായി,' ജനക്കൂട്ടത്തിലുണ്ടായിരുന്ന അമര്‍ അബു തെയ്ബ പറഞ്ഞു.
വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട പത്തു പേരുടെ മൃതദേഹങ്ങള്‍ താന്‍ കണ്ടുവൈന്നും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു. മരിച്ചവരെയും പരുക്കേറ്റവരെയും ഫീല്‍ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആളുകള്‍ വണ്ടികള്‍ ഉപയോഗിച്ചു. ആ രംഗം ഭയാനകമായിരുന്നു, അദ്ദേഹം പറഞ്ഞു. മറ്റൊരു ദൃക്‌സാക്ഷിയായ ഇബ്രാഹിം അബു സൗദും ഏതാണ്ട് സമാനമായ കാര്യമാണ് മാധ്യമങ്ങളോട് പറഞ്ഞത്.
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
വെടിയേറ്റ് പരുക്കേറ്റ നിരവധി പേരെ താന്‍ കണ്ടതായി അബൂ സൗദ് പറഞ്ഞു, അതില്‍ ഒരു യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല,' അബൂ സൗദ് പറഞ്ഞു.
വെടിവെപ്പില്‍ കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെടുകയും 175 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു എന്നാണ് റെഡ് ക്രോസ് നടത്തുന്ന സമീപത്തുള്ള ഒരു ഫീല്‍ഡ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ആരാണ് അവര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍, പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
At least 25 people were killed and dozens injured after Israeli forces reportedly attacked civilians heading to a relief distribution center in Gaza, escalating the humanitarian crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• a day ago
ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു
Kerala
• a day ago
നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല
Kerala
• a day ago
ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ്
National
• a day ago
ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ
National
• a day ago
നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• a day ago
പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം
International
• a day ago
കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു
Kerala
• a day ago
ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
International
• a day ago
വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• a day ago
റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി
uae
• a day ago
ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ
International
• a day ago
രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി; വീണ്ടും ചാരന് പിടിയില്‍
National
• a day ago
ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന് ഭരണാധികാരി
uae
• a day ago
സ്വപ്ന ഫൈനലിൽ കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്വഴക്കങ്ങള് ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago