HOME
DETAILS

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

  
June 02 2025 | 04:06 AM

one more arrest in koduvally annus roshan kidnapping case

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് (25) ആണ് പിടിയിലായത്. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് ഇയാൾ ഉൾപ്പെട്ട സംഘം തട്ടികൊണ്ടുപോയത്. ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മോചിപ്പിച്ചിരുന്നു. കേരള- കർണാടക അതിർത്തിയിൽ വെച്ചാണ് മുഹമ്മദ് നിയാസ് പിടിയിലാകുന്നത്. 

കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് കൊടുവള്ളി പൊലിസ് മുഹമ്മദ് നിയാസിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിലെത്തിയ രണ്ടുപേരിലൊരാളാണ് അറസ്റ്റിലായ മുഹമ്മദ് നിയാസ്. ഏഴംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അഞ്ച് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സംഘം തട്ടിക്കൊണ്ടുപോയ അന്നൂസിനെ മേയ് 22-ാം തീയതി കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി. 

അന്നൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻറെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവലിനു കാരണമായതെന്നനാണ് നിഗമനം. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാംദിവസം മൈസൂരുവിലെ ഒരു കെട്ടിടത്തിൽ തടങ്കലിലാക്കുകയുമായിരുന്നു. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലിസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട ഉദ്യോഗസ്ഥർ മൈസൂരുവിൽ നേരിട്ട് എത്തി. 

പൊലിസ് മൈസൂരിൽ എത്തിയത് മനസിലാക്കിയ പ്രതികൾ ടാക്സി കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു. പൊലിസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തിൽ നിന്ന് പാലക്കാട് വെച്ച് പ്രതികൾ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലിസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്. മൈസൂരിൽ നിന്ന് കൊണ്ടോട്ടിയിൽ എത്തിച്ച ടാക്‌സി കാറിന്റെ ഡ്രൈവറെ പൊലിസ് പിടികൂടിയിരുന്നു. 

 

In the case of the abduction of a young man in Koduvally, the police have arrested one more person. The arrested individual is Muhammad Niyas (25), a native of Kondotty, who was directly involved in the crime. The group, including Niyas, had abducted a youth named Annus Roshan. He was released a few days ago. Muhammad Niyas was apprehended at the Kerala-Karnataka border.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ​ഗുരുതരം

Kerala
  •  4 hours ago
No Image

യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി

latest
  •  4 hours ago
No Image

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  11 hours ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  12 hours ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  12 hours ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  12 hours ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  12 hours ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  13 hours ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  13 hours ago