HOME
DETAILS

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

  
July 25 2025 | 11:07 AM

Central Government Bans 25 OTT Platforms Including Ullu Big Shots for Obscene Content

ഡൽഹി: അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന്റെ പേര് പറഞ്ഞ് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഐടി നിയമം, 2000, ഐടി നിയമങ്ങൾ, 2021 എന്നിവയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തതായി അറിയിച്ചു.

'സോഫ്റ്റ് പോൺ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉള്ളടക്കം പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതിനെതിരെ ലഭിച്ച നിരവധി പരാതികളെ തുടർന്നാണ് ഈ നടപടി. ഈ പ്ലാറ്റ്‌ഫോമുകൾ 'ഇറോട്ടിക് വെബ് സീരീസ്' എന്ന പേര് പറഞ്ഞ് നിയന്ത്രണമില്ലാതെ മുതിർന്നവർക്കുള്ള ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.

ആഭ്യന്തര മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ, വനിതാ-ശിശു അവകാശ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം. ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള പ്രവേശനം തടയാൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

2024 മാർച്ചിൽ 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവ സമാന കാരണങ്ങളാൽ നിരോധിച്ചിരുന്നു. ഡ്രീംസ് ഫിലിംസ്, നിയോൺ എക്സ് വിഐപി, മൂഡ്എക്സ്, ബേഷരംസ്, വൂവി, മോജ്ഫ്ലിക്സ്, യെസ്മ, ഹണ്ടേഴ്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂജി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈഫ്ലിക്സ്, എക്സ്ട്രാമൂഡ്, ചികൂഫ്ലിക്സ്, എക്സ് പ്രൈം, ന്യൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയായിരുന്നു അവ.ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി സർക്കാർ നടപടിയെ പ്രശംസിച്ചു.

The Central Government has banned 25 OTT platforms, including Ullu, ALTT, Desiflix, and Big Shots, for streaming obscene and sexually explicit content. The Ministry of Electronics and Information Technology (MeitY) acted under the IT Act, 2000, and IT Rules, 2021, following complaints about unregulated "soft porn" accessible to minors. The decision, aimed at ensuring lawful digital content, was made after consultations with ministries, FICCI, CII, and women’s and child rights experts. Internet providers have been directed to block access to these platforms. In March 2024, 19 websites, 10 apps, and 57 social media handles of platforms like Dreams Films, Neon X VIP, and MoodX were banned for similar reasons. Shiv Sena (UBT) leader Priyanka Chaturvedi praised the move.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago