HOME
DETAILS

റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ

  
July 25 2025 | 13:07 PM

 former Argentine star Sergio Aguero is speaking out against Ronaldos comments on Saudi Pro League

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണ് സഊദി പ്രോ ലീഗെന്ന് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ റൊണാൾഡോയുടെ ഈ അഭിപ്രായത്തിനെതിരെ സംസാരിക്കുകയാണ് മുൻ അർജന്റൈൻ താരം സെർജിയോ അഗ്യൂറോ. സൗദി പ്രോ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണെന്ന് എടുത്തുചാടി നിഗമനത്തിലെത്തുന്നത് അർത്ഥശൂന്യമാണെന്നാണ് അഗ്യൂറോ പറഞ്ഞത്. സ്റ്റേക്കിന് നൽകിയ അഭിമുഖത്തിലാണ് അഗ്യൂറോ ഇക്കാര്യം വ്യക്തമാക്കിയത്. 

''ഇതിലേക്ക് എടുത്തു ചാടുന്നത് അർത്ഥശൂന്യമായ ഒന്നായിരിക്കും. റൊണാൾഡോയുടെ പ്രസ്താവന ശരിയാണെങ്കിൽ സഊദി പ്രൊ ലീഗ് തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണെങ്കിൽ അത് വർഷങ്ങളായി തെളിയിക്കപ്പെടും. അതൊരിക്കലും ഒരു മത്സരത്തിലൂടെയല്ല തെളിഞ്ഞുവരേണ്ടത്. ഈ ലീഗ് സമീപകാലങ്ങളിൽ വളരെ മാന്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി ഇതിനെ വിളിക്കാൻ ഇനിയും ഒരുപാട് കാലം കഴിയണം'' സെർജിയോ അഗ്യൂറോ പറഞ്ഞു.

റൊണാൾഡോ ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് സഊദി പ്രോ ലീഗ് ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിൽ ഒന്നാണെന്ന് അവകാശപ്പെട്ടത്.

 "തീർച്ചയായും സഊദി പ്രോ ലീഗ് ഇപ്പോഴും മെച്ചപ്പെടുന്നു. ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഇനിയും മെച്ചപ്പെടും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരുപാട് സമയമുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ലീഗ് എപ്പോഴും മുകളിലേക്ക് പോകുന്നുണ്ടെന്ന് ഞങ്ങൾ തെളിയിച്ചതാണ്" റൊണാൾഡോ പറഞ്ഞു.

2023ലാണ് റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.

അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ അടുത്തിടെയാണ് പുതുക്കിയത്. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും. പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ്‌ ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.

Al Nasr captain Cristiano Ronaldo has said that the Saudi Pro League is one of the top five leagues in the world Now former Argentine star Sergio Aguero is speaking out against Ronaldos comments



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  16 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  16 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  16 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  17 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  17 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  17 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  17 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  17 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  17 hours ago