HOME
DETAILS

മുഖം കഴുകുമ്പോള്‍ ഈ തെറ്റുകള്‍ വരുത്തല്ലേ...! വിദഗ്ധരുടെ അഭിപ്രായമറിയൂ

  
June 02 2025 | 11:06 AM

The Right Way to Wash Your Face Avoid Dry Dull Skin

 

ഒരാളുടെ സാധാരണ ദിനചര്യയാണ് മുഖം കഴുകുക എന്നത്. എന്നാല്‍ മുഖത്ത് വിയര്‍പ്പ്, പൊടി, വെയില്‍ എന്നിവ മൂലം മുഖത്തിന്റെ തിളക്കം കുറയുന്നതും സാധാരണം. മുഖക്കുരു, ചൊറിച്ചില്‍, പൊള്ളല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖത്ത് ഉണ്ടാവുന്നു. ഇങ്ങനെ വരുമ്പോള്‍ ദിവസവും രണ്ടോ മൂന്നോ തവണ മുഖം കഴുകുന്നത് മുഖത്തെ അഴുക്ക് നീക്കം ചെയ്യുകയും   ചെയ്യുന്നു.

അതുകൊണ്ട് ചര്‍മം വരണ്ടതും മങ്ങിയതുമായി മാറാന്‍ തുടങ്ങും. മുഖം ആവര്‍ത്തിച്ച് കഴുകുന്നതിനു പകരമായി മുഖം ശരിയായി വൃത്തിയാക്കുന്നതാണ് നല്ലത്.

മുഖം ശരിയായി കഴുകുമ്പോള്‍ അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യുന്നതിലൂടെ ചര്‍മപ്രശ്‌നങ്ങളും തടയുന്നു. പലപ്പോഴും നിങ്ങള്‍ ശരിയായ രീതിയിലല്ല മുഖം കഴുകുന്നത്. അല്ലെങ്കില്‍ അഴുക്ക് വൃത്തിയാക്കാനോ ചര്‍മത്തിന് തിളക്കം നല്‍കാനോ വേണ്ടി മാത്രം നിങ്ങള്‍ ആവര്‍ത്തിച്ച് മുഖം കഴുകുന്നു. അതിനാല്‍ നിങ്ങളുടെ ചര്‍മം വരണ്ടതായിത്തീരുന്നു. അതുകൊണ്ട് മുഖം കഴുകാനുള്ള ശരിയായ മാര്‍ഗം എങ്ങനെയാണെന്നു നോക്കാം.

 

ladface.jpg

വിദഗ്ധരുടെ അഭിപ്രായം

മേക്കപ്പ് ഇടുകയാണെങ്കില്‍ മാത്രമേ ഇരട്ടി ശുദ്ധീകരണം ആവശ്യമുള്ളൂ. വീടിനുള്ളില്‍ തന്നെ കഴിയുകയാണെങ്കില്‍ രണ്ടോ മൂന്നോ തവണ എന്ന രീതിയില്‍ മുഖം കഴുകേണ്ട ആവശ്യമില്ല.

മുഖം കഴുകുമ്പോള്‍ ഈ തെറ്റുകള്‍ വരുത്തരുത്

രണ്ടു തവണ കഴുകുക

മുഖം രണ്ടുതവണ കഴുകുക എന്നത്, ആദ്യം നിങ്ങള്‍ എണ്ണ പോലൊത്ത ക്ലെന്‍സര്‍ മുഖത്ത് ഉപയോഗിക്കുക. തുടര്‍ന്ന് വെള്ളം പോലെയുള്ള ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകുക. ഇത് മേക്കപ്പ് ഇടുന്നവര്‍ക്കും കൂടുതല്‍ നേരം വെയില കൊള്ളുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. നിങ്ങള്‍ വീട്ടിലാണെങ്കില്‍ മേക്കപ്പ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഈ രീതി സ്വീകരിക്കാതിരിക്കുക.

 

face3.jpg


കൂടുതല്‍ നേരം കഴുകുക

60 സെക്കന്‍ഡോ അതില്‍ കൂടുതല്‍ നേരമോ മുഖത്ത് ഫേസ് വാഷ് സൂക്ഷിക്കുന്ന രീതി പൂര്‍ണമായും തെറ്റാണ്. മുഖം 15 മുതല്‍ 20 സെക്കന്‍ഡ് വരെ മാത്രമേ കഴുകാന്‍ പാടുള്ളൂ. ഇതിനേക്കാള്‍ കൂടുതല്‍ തവണ മുഖം കഴുകുകയാണെങ്കില്‍ മുഖ ചര്‍മം വരണ്ടതാവും.

സോപ്പോ ഫേസ് വാഷോ 

നിങ്ങളുടെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് സോപ്പോ ഫേസ് വാഷോ ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

 

face4.jpg


സണ്‍സ്‌ക്രീന്‍ 

പലരും സണ്‍സ്‌ക്രീന്‍ വീണ്ടും ഇടുന്നതിനുമുമ്പ് മുഖം കഴുകുന്നകു കാണാം. എന്നാല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുന്നതിനുമുമ്പ് ഓരോ തവണയും മുഖം കഴുകേണ്ട ആവശ്യമേയില്ല. നിങ്ങള്‍ വീടിനുള്ളിലാണെങ്കിലും ചൂട് കുറവാണെങ്കിലും മുഖം ആവര്‍ത്തിച്ച് കഴുകുകയോ സണ്‍സ്‌ക്രീന്‍ പുരട്ടുകയോ ചെയ്യേണ്ട ആവശ്യമേയില്ല.


മൈക്കെലാര്‍ വെള്ളം 

മേയ്ക്കപ്പ് റിമൂവര്‍ ഉപയോഗിക്കുമ്പോള്‍ അതിലടങ്ങിയ സര്‍ഫാക്റ്റന്റുകള്‍ അതായത് ക്ലെന്‍സിങ് ഏജന്റുകള്‍ മുഖത്ത് പുരട്ടരുത്. ഇവ അഴുക്ക്, എണ്ണ, മേക്കപ്പ് എന്നിവ വൃത്തിയാക്കാന്‍ ഉള്ളവയാണ്. ഇത് പുരട്ടുന്നുണ്ടെങ്കില്‍ മുഖം നന്നായി വെള്ളമുപയോഗിച്ചു കഴുകണം. ഇത് മുഖത്ത് തന്നെ തുടരുകയാണെങ്കില്‍ മുഖത്ത് ചുവപ്പ്, ചൊറിച്ചില്‍, പൊള്ളല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്.

 

 

Washing your face is a basic part of daily hygiene, but doing it the wrong way—or too often—can damage your skin. While sweat, dust, and sun exposure can reduce your skin’s glow and lead to issues like acne, itching, and rashes, overwashing can make your skin dry, dull, and irritated.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  4 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  4 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  5 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  5 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  5 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  5 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  6 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

ഐപിഎൽ 2025; വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ​ഗൗതം ​ഗംഭീർ 

Cricket
  •  6 hours ago