മത്സ്യത്തൊഴിലാളി പെന്ഷന് നല്കാന് 31 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പെന്ഷന് നല്കാന് 31 കോടി രൂപ അനുവദിച്ചു. ഓണത്തിനു മുന്‍പുതന്നെ പെന്‍ഷന്‍തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി വാര്‍ധക്യകാല പെന്ഷന്, അനുബന്ധ തൊഴിലാളി പെന്ഷന്, വിധവാപെന്ഷന് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2016 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍തുക ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും. മത്സ്യത്തൊഴിലാളി മേഖലയില്‍ ലഭ്യമാക്കേണ്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ച് 'സുപ്രഭാതം' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
2016 മാര്‍ച്ച് മുതല്‍ മെയ് വരെ പ്രതിമാസം 600 രൂപയും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ 1,000 രൂപ വീതവും പെന്ഷന് ലഭിക്കും. ഇതിനു പുറമെ പഞ്ഞമാസ സമാശ്വാസപദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ മൂന്നാം ഗഡു വരെ നല്‍കാനും തുക അനുവദിച്ചു. പഞ്ഞമാസ സമാശ്വാസ ധനസഹായതുക ഒന്‍പതു തീരദേശ ജില്ലകളിലെ ഫിഷറീസ് ഓഫിസുകള്‍ വഴി നോഡല്‍ ബാങ്കുകളിലെത്തിക്കാന്‍ നടപടിയായിട്ടുണ്ട്. ഓണത്തിനു മുന്പ്് ഇവ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."