HOME
DETAILS

ട്രെയിന്‍ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകളല്ല, എന്‍.ടി.ഇ.എസ് ഉപയോഗിക്കണം നിർേശവുമായി റെയിൽവേ

  
June 03 2025 | 02:06 AM

Indian Railways Advises Passengers Use NTES App for Accurate Train Timings Avoid Private Apps

കൊല്ലം: ട്രെയിനുകളുടെ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ പുറപ്പെടുന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ഔദ്യോഗിക ആപ്പായ നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (എന്‍.ടി.ഇ.എസ്)  മാത്രം ഉപയോഗിക്കണമെന്നും റെയില്‍വേ അറിയിച്ചു. ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി സ്വകാര്യ ആപ്പില്‍ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. വേര്‍ ഈസ് മൈ ട്രെയിന്‍, ഇക്‌സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാര്‍ ഉപയോഗിക്കാറുള്ളത്. ഈ ആപ്പുകള്‍ യാത്രക്കാരുടെ ജി.പി.എസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും അറിയാറില്ല. മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇതിനാലാണ് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് (സി.ആര്‍.ഐ.എസ്) എന്‍.ടി.ഇ.എസ് ആപ്പ് നിയന്ത്രിക്കുന്നത്. ഇതിലൂടെ മാത്രമേ റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇതിലെ വിവരങ്ങള്‍ തെറ്റിയാല്‍ റെയില്‍വേയില്‍ പരാതി കൊടുക്കാനും നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ കേസിന് പോകാനും കഴിയും.

Indian Railways has officially recommended passengers to rely on the National Train Enquiry System (NTES) app for real-time and accurate train schedules, warning against discrepancies in private apps. This move aims to ensure reliable travel information for millions of daily commuters. Stay updated with authentic sources!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി

International
  •  8 hours ago
No Image

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

Business
  •  9 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  10 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  11 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  11 hours ago
No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  11 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  12 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  12 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  12 hours ago