
ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി

മരണം പെയ്യുന്ന ആകാശത്തിന് കീഴെ ഗസ്സക്ക് ഒരു പെരുന്നാള്‍ കൂടി. വിശന്നും തളര്‍ന്നും അവര്‍ ഒരിക്കല്‍ കൂടി ഒത്തുകൂടി. ഒന്നിച്ച് തക്ബീര്‍ മുഴക്കി. തേങ്ങലമരാത്ത ആ തക്ബീര്‍ ധ്വനികള്‍ തകര്‍ന്ന കോണ്‍ക്രീറ്റ് കഷ്ണങ്ങളില്‍ തട്ടി ആകാശത്തേക്കുയര്‍ന്നു. അവര്‍ക്കുള്ള മരണവാറന്രുമായി ഇസ്റാഈല്‍ യുദ്ധവിമാനങ്ങള്‍ കുതിച്ചു പായുന്ന അതേ ആകാശത്തേക്ക്.
പെരുന്നാളാഘോഷിക്കാനെത്തിയ കുരുന്നുകളില്‍ ഭൂരിഭാഗവും അനാഥരാണ്. കുടുംബത്തോടെ ചുട്ടുകരിക്കപ്പെട്ടവര്. സ്വന്തമെന്ന് പറയാന്‍ അവിടെ കൂടിയവരില്‍ പലര്‍ക്കും ആരുമില്ലായിരുന്നു. അവര്‍ പരസ്പരം തണലായി. അവര്‍ പരസ്പരം സ്വന്തക്കാരായി. ഒരേ ഈണത്തില്‍ ഒരേ താളത്തില്‍ അവര്‍ പറഞ്ഞു. ദൈവം വലിയവനാണ്. പുതുവസ്ത്രങ്ങളോ കഴിക്കാന്‍ ഭക്ഷണമോ പോലും ഇല്ലാത്ത പെരുന്നാലാണ് അവര്‍ക്ക്. ഏത് സമയത്തും ഒരു മിസൈല്‍ തങ്ങള്‍ക്ക് മുകളില്‍ പൊട്ടിച്ചിതറിയേക്കാമെന്ന ഭീതിയിലുള്ള പെരുന്നാള്‍.
Gazans mark the fourth consecutive Eid during the ongoing Israeli genocide, with each celebration shadowed by entire families wiped out and the growing absence of relatives and loved ones lost to relentless Israeli massacres. pic.twitter.com/amaPvNMGOk
— Quds News Network (@QudsNen) June 6, 2025
പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ ഇസ്റാഈല്‍ കനത്ത ആക്രമണം തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഖാന്‍യൂനിസില്‍ പെരുന്നാള്നിസ്ക്കാരത്തിനെത്തിയവര്ക്ക് നേരെ ഇസ്റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പെടെ നിരവധി പേര് കൊല്ലപ്പെട്ടതായി പാലസ്തീന് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ ഇസ്റാഈല്‍ ആക്രമണത്തില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 43 പേര് കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസ്സയിലാണ് ഇന്നലെ ഇസ്റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. ഗസ്സ സിറ്റിയിലെ അല്‍ അഹാലി ആശുപത്രിയില്‍ നടത്തിയ ആക്രമണത്തിലാണ് നാലു മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
തെക്കന്‍ ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ 21 പേരുടെ മൃതദേഹങ്ങള്‍ എത്തിയതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ആശുപത്രിക്കു നേരെ നടന്ന ആക്രമണം ഹമാസ് അപലപിച്ചു. എട്ടാം തവണയാണ് ഈ ആശുപത്രിക്കുനേരെ ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്
International
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day agoഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി
National
• a day ago
ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി
bahrain
• a day ago
'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു
uae
• a day ago
90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ
National
• a day ago
കുഞ്ഞുങ്ങളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിനെതിരെ 'നരകത്തിന്റെ കവാടങ്ങൾ' ഉടൻ തുറക്കുമെന്ന് പുതിയ ഇറാൻ സൈനിക മേധാവി
International
• a day ago
ഇസ്റഈൽ തുടങ്ങിവെച്ച കഥ ഇറാൻ അവസാനിപ്പിക്കും: ഇറാൻ പാർലമെന്റ് സ്പീക്കർ
International
• a day ago
വീണ്ടും എൽക്ലാസിക്കോ; 'ചെന്നൈ-മുംബൈ' ത്രില്ലർ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
• a day ago
ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ പത്ത് ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍; വേനല്‍ക്കാലത്തിന് മുന്നേ സ്വര്‍ണം വാങ്ങാന്‍ കരുതിയവര്‍ക്ക് തിരിച്ചടി
uae
• a day ago
കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി
National
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം
National
• a day ago
ഇസ്റാഈല്‍-ഇറാന് ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍
International
• a day ago
മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്
Kerala
• a day ago
അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ
International
• a day ago
സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്
Saudi-arabia
• a day ago
ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു
International
• a day ago