HOME
DETAILS
MAL
ഉ.കൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചു
backup
September 05 2016 | 19:09 PM
സിയൂള്‍: ഉത്തര കൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ കൂടി പരീക്ഷിച്ചു. കിഴക്കന്‍ തീരത്തു നിന്നാണ് വിക്ഷേപണമെന്ന് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഉത്തര കൊറിയയുടെ പടിഞ്ഞാറുള്ള ടൗണായ ഹവാങ്ജുവില് നിന്നാണ് വിക്ഷേപണം. കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് മിസൈലുകള്‍ പതിച്ചത്. ജപ്പാനുമായി സമുദ്രാതിര്‍ത്തി പങ്കിടുന്നതാണ് കിഴക്കന്‍ മേഖലയിലെ കടല്‍.
മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ചത്. 1,000 കി.മി ദൂരപരിധിയാണ് മിസൈലിനുള്ളത്. മിസൈലുകളില്‍ ഒന്ന് ജപ്പാന് വ്യോമപ്രതിരോധ മേഖലയിലാണ് പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജി20 ഉച്ചകോടി നടക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പ്രകോപനം. ചൈനയും യു.എസും ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്നത് ചൈനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."