ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അപകടകരമായ നിലയിൽ തുടരുന്ന സാഹചര്യത്തിൽ, തന്തൂർ വിഭവങ്ങൾ പാകം ചെയ്യുന്നതിനായി തീ കത്തിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. ഹോട്ടലുകളിൽ വിറകും കരിയും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.
മലിനീകരണം ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് (DPCC) സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. തന്തൂരി വിഭവങ്ങൾ പാകം ചെയ്യാൻ കൂടുതലായി വിറകും കരിയും ഉപയോഗിക്കുന്നതാണ് മലിനീകരണ തോത് വർദ്ധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്ന് ബോർഡ് അറിയിച്ചു. പുതിയ നിർദേശമനുസരിച്ച്, ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പാചകത്തിനായി ഇലക്ട്രിക് അല്ലെങ്കിൽ ഗ്യാസ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
മറ്റ് പ്രധാന നിയന്ത്രണങ്ങൾ
ഇലക്ട്രിക്, സിഎൻജി, ബിഎസ്6 വാഹനങ്ങൾക്ക് മാത്രമാണ് തലസ്ഥാനത്ത് ഓടാൻ നിലവിൽ അനുമതിയുള്ളത്. പൊതുഗതാഗതത്തിനും നിയന്ത്രണങ്ങൾ ബാധകമാണ്.
അത്യാവശ്യമല്ലാത്ത എല്ലാ കെട്ടിട നിർമ്മാണ-ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് പ്രൈമറി ക്ലാസുകൾ ഓൺലൈനായി തുടരാനും തീരുമാനിച്ചിട്ടുണ്ട്. വായു മലിനീകരണം കാരണം രാജ്യത്തെ റെയിൽ-വ്യോമ ഗതാഗതത്തെ അടക്കം സാരമായി ബാധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കിയത്.
delhi has implemented a strict ban on the use of coal and firewood in tandoors across all hotels, restaurants, and eateries due to severe air pollution (high AQI). This is part of the city's anti-pollution measures, as coal-based cooking is a significant contributor to local particulate matter (PM) emissions. Establishments are mandated to switch to electric or gas-based appliances. The pollution crisis has also led to other restrictions, including a ban on unnecessary construction/excavation activities, and limits on vehicle types.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."