HOME
DETAILS
MAL
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം
December 11, 2025 | 1:27 AM
പാലക്കാട്: പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ആളുകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി ഒരു കൂട്ടം ആളുകൾ ഡിസിസി സെക്രട്ടറി നന്ദാബാലൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
A Congress leader's house in Kallekkad, Palakkad, was attacked last night, with the Palakkad Block Panchayat UDF candidate and his associates being targeted. The incident is reportedly linked to local political tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."