ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി
ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഏകദിനത്തിൽ കോഹ്‌ലി നിലവിൽ മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്റെ സ്വാധീനത്തെകുറിച്ചാണ് രവി ശാസ്ത്രി സംസാരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരമെന്നാണ് ശാസ്ത്രി വിരാടിനെ വിശേഷിപ്പിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരമാണ് വിരാട് കോഹ്‌ലി. അദ്ദേഹം കളിയുടെ യഥാർത്ഥ അംബാസഡർ ആയിരുന്നു'' രവി ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് ഫോർമാറ്റിൽ ഐതിഹാസികമായ ഒരു കരിയർ സൃഷ്ടിച്ചെടുത്ത പ്രതിഭയായിരുന്നു കോഹ്‌ലി. 123 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോലി 46.85 ശരാശരിയിൽ 9230 റൺസ് നേടി. 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളും ഉൾപ്പെടുന്ന ബൃഹത്തായ റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്.
2011ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് കോലി അരങ്ങേറ്റം കുറിച്ചത്. സച്ചിൻ ടെൻഡുൽക്കർ വിരമിച്ച ശേഷം ദശകങ്ങളോളം ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായി വിരാട് കോലി മാറിയിരുന്നു. എങ്കിലും, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോലിയുടെ ടെസ്റ്റ് പ്രകടനത്തിൽ വൻ ഇടിവ് അനുഭവപ്പെട്ടു. 37 ടെസ്റ്റുകൾക്കിടെ അദ്ദേഹം നേടിയത് വെറും 1990 റൺസാണ്, അതിൽ മൂന്ന് സെഞ്ചുറികൾ മാത്രമാണ് ഉൾപ്പെടുന്നത്. 2025 മെയ് മാസത്തിലാണ് കോഹ്‌ലി ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ കുട്ടി ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും താരം പടിയിറങ്ങിയിരുന്നു.
അതേസമയം ഏകദിനത്തിൽ മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിക്കൊണ്ടിരിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിയത്. സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി തിളങ്ങിയ കോഹ്‌ലി അവസാന ഏകദിനത്തിൽ കോഹ്‌ലി സെഞ്ച്വറിയും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നും 302 റൺസാണ് വിരാട് നേടിയത്.
ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസിയുടെ ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പാണ് കോഹ്‌ലി നടത്തിയത്. റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നും കോഹ്‌ലി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചത്. 773 റേറ്റിങ് പോയിന്റുമായാണ് കോഹ്‌ലിയുടെ മുന്നേറ്റം.
Former Indian cricketer Ravi Shastri has praised Indian superstar Virat Kohli. Even though Kohli is currently performing brilliantly in ODIs, Ravi Shastri spoke about the star's influence in Test cricket. Shastri described Virat as the most influential player in the world in Test cricket.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."