HOME
DETAILS

സിറിയയില്‍ സ്‌ഫോടനപരമ്പര: 47 പേര്‍ കൊല്ലപ്പെട്ടു

  
backup
September 05 2016 | 19:09 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa

ദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുണ്ടായ നാല് സ്‌ഫോടനങ്ങളില്‍ 47 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദ് ഭൂരിപക്ഷ കേന്ദ്രങ്ങളായ ദമസ്‌കസ്, ഹുംസ്, ഹസാകെ, തര്‍ത്തൂസ് എന്നിവിടങ്ങളില്‍ ഒരു മണിക്കൂറിനിടെയാണ് സ്‌ഫോടനങ്ങള്‍. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ പ്രദേശമായ തര്‍ത്തൂസിലെ റഷ്യന്‍ നാവിക താവളത്തിനു സമീപത്താണ് ഒരു സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. എല്ലാ ആക്രമണങ്ങളും നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാഖ് റിപ്പോര്‍ട്ട് ചെയ്തു.
സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 45 പേര്‍ക്ക് പരുക്കേറ്റു. തര്‍ത്തൂസിനടുത്തുള്ള അര്‍സൊനെയിലെ പാലത്തില്‍ കാര്‍ബോംബ് സ്‌ഫോടനമാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയവരെ ലക്ഷ്യം വച്ച് ഈ സംഘത്തിലുണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിച്ച് അടുത്ത സ്‌ഫോടനവുമുണ്ടായി. മധ്യ സിറിയന്‍ നഗരമായ ഹുംസില്‍ നടന്ന സ്‌ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവിടെ തദ്മൂര്‍ ജില്ലയുടെ പ്രവേശന കവാടത്തില്‍ ബോംബ് സ്‌ഫോടനം നടക്കുകയായിരുന്നു. സൈനിക ചെക്ക് പോസ്റ്റിലാണ് സ്‌ഫോടനം. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.
പടിഞ്ഞാറന്‍ ദമസ്്കസിലെ സബോരയിലെ റോഡിലാണ് മറ്റൊരു സ്‌ഫോടനമുണ്ടായത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹസാകെയില്‍ ബൈക്കില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മാര്‍ഷോ റൗണ്ട്എബൗട്ടിലാണ് സ്‌ഫോടനം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. സിറിയന്‍ സമാധാനത്തിന് യു.എസും റഷ്യയും ചര്‍ച്ച സജീവമാക്കിയ സാഹചര്യത്തിലാണ് ആക്രമണങ്ങള്‍ പതിവാകുന്നത്. ഐ.എസിനെതിരേ ആക്രമണം നടത്താന്‍ യു.എസ് സൈന്യത്തിന് സഹായം ചെയ്യുന്നത് കുര്‍ദ് സൈന്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago