പെന്‍ഷന്‍ വിതരണം; ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഓണത്തിനുമുന്‍പായി വിതരണം ചെയ്യുന്നതിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെന്‍ഷന്‍ തുക ഉയര്‍ത്തി, കുടിശ്ശിക സഹിതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സഹകാരികള്‍, സഹകരണമേഖലയിലെ ജീവനക്കാര്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഇതു വിജയമാക്കാന്‍ പങ്കാളിത്തം നല്‍കണം.
32 ലക്ഷം പേര്‍ക്ക് അവരുടെ വീടുകളില്‍ പെന്‍ഷന്‍തുക എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 11 മാസത്തെ കുടിശ്ശികയാണ് ലഭിക്കുന്നത്. ചിലര്‍ക്ക് ഒരുവര്‍ഷത്തിനുമുകളിലുള്ള കുടിശ്ശിക കിട്ടാനുണ്ട്. അങ്ങനെ 25,000 രൂപവരെ കിട്ടാനുള്ളവരുണ്ട്. ആകെ 3,200 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 14 ജില്ലാ സഹകരണബാങ്കുകളാണ് പെന്‍ഷന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ക്ഷേമപെന്‍ഷനില്‍ നിന്ന് ഒരുതരത്തിലുള്ള പണപ്പിരിവും നടത്താന്‍ പാടില്ല. തുക എത്തിക്കുന്നതിന് സര്‍ക്കാര്‍ 50 രൂപ കമ്മിഷന്‍ നല്‍കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."