HOME
DETAILS

'ഞാന്‍ മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, ആരോഗ്യവാന്‍'; താന്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് ലിബിയന്‍ യുവാവ് ആമിര്‍  മന്‍സൂര്‍ അല്‍ ഗദ്ദാഫി

  
Web Desk
June 04 2025 | 15:06 PM

I Am Alive Fake News Libyan Youth Amir Mansour al-Gaddafi Denies Death Rumors

ജിദ്ദ: അല്‍ ഗദ്ദാഫി എന്ന കുടുംബപ്പേരിനെ തുടര്‍ന്ന് സുരക്ഷാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹജ്ജ് യാത്രയില്‍ നിന്നും രണ്ടു തവണ മാറ്റിനിര്‍ത്തപ്പെട്ട ആമിര്‍ മഹ്ദി അല്‍ ഗദ്ദാഫി മക്കയില്‍ മരിച്ചെന്ന് വ്യാജപ്രചാരണം. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ആമിര്‍ മരിച്ചെന്ന പ്രചാരണം ആദ്യമായി വന്നത്. ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും എക്‌സില്‍ പ്രചരിച്ച സന്ദേശങ്ങളില്‍ ഉണ്ടായിരുന്നു.

എന്നാല്‍ സൈബറിടത്ത് വ്യാജ പ്രചാരണം നടക്കുന്നതിനിടെ താന്‍ ആരോഗ്യവാനാണെന്നും ഹജ്ജ് നിര്‍വഹിക്കാന്‍ ആരംഭിച്ചെന്നും പറയുന്ന ആമിറിന്റെ വീഡിയോ പുറത്തുവന്നു. 

അല്ലാഹുവിന്റെ കാരുണ്യത്താല്‍ താന്‍ ആരോഗ്യവാനാണെന്നും ഇപ്പോള്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി നീങ്ങുകയാണെന്നും ആമിര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 

അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥാവിശേഷം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ പ്രമുഖ മാധ്യമമായ കെയ്‌റോ 24 ഈ വിഡീയോ പങ്കുവച്ചിട്ടുണ്ട്.

സ്ഥിരോത്സാഹത്തിന്റെയും വിശ്വാസത്തിന്റെയും കഥ


ഹജ്ജ് യാത്രക്കായി ആമിര്‍ അല്‍ മഹ്ദി മന്‍സൂര്‍ അല്‍ ഗദ്ദാഫി എന്ന ലിബിയന്‍ യുവാവ് നടത്തിയ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അന്തരിച്ച ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുമായി ബന്ധപ്പെട്ട അല്‍ ഗദ്ദാഫി എന്ന കുടുംബപ്പേരിനെ ചൊല്ലി ഉദ്യോഗസ്ഥര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഏരിയയില്‍ ആമിറിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതോടെയാണ് വിമാനത്താവളത്തിലെ യുവാവിന്റെ ദുരിതം ആരംഭിച്ചത്.

അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ വിമാനത്തില്‍ കയറുമ്പോഴും ആമിര്‍ കൗണ്ടറില്‍ തന്നെ നില്‍ക്കുകയായിരുന്നു. ആവര്‍ത്തിച്ച് അപേക്ഷിച്ചിട്ടും യുവാവിനെ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായില്ല. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ചൂണ്ടിക്കാട്ടി ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ആമിറിനെ കൂടാതെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തെയും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള തീവ്രതയെയും അടിവരയിടുന്നതായിരുന്നു. ഹജ്ജിനുള്ള യാത്രക്കായി മുന്നോട്ടല്ലാതെ ഞാന്‍ ഇവിടെ നിന്ന് മാറില്ലെന്ന് പ്രഖ്യാപിച്ച് ആമിര്‍ അവിടെ തന്നെ നില്‍പ്പുറപ്പിച്ചു.

പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ വിമാനത്തിന് ഒരു സാങ്കേതിക തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് തിരികെ പറക്കാന്‍ ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ നിര്‍ബന്ധിതനായി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം, വിമാനം വീണ്ടും പറന്നുയര്‍ന്നു. എന്നാല്‍ രണ്ടാമത്തെ തകരാര്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നു.

രണ്ടാമതും വിമാനത്തിന് തകരാര്‍ നേരിട്ടതോടെ ക്യാപ്റ്റന്‍ തന്റെ തീരുമാനം മാറ്റി. 'ഈ വിമാനത്തില്‍ ആമിര്‍ നമ്മോടൊപ്പം ഇല്ലെങ്കില്‍ ഈ വിമാനം പറത്തില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു.' ക്യാപ്റ്റന്‍ പറഞ്ഞു.

ഇതിനെതുടര്‍ന്ന് പെട്ടെന്നുതന്നെ അധികൃതര്‍ യുവാവിന് യാത്രാനുമതി നല്‍കി. മൂന്നാമത്തെ ശ്രമത്തില്‍ വിമാനം അദ്ദേഹവുമായി പുറപ്പെടുകയും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു.

Amir Mansour al-Gaddafi, a Libyan youth has denied viral claims of his death, calling them fake news and propaganda. He confirmed he is alive and healthy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി

International
  •  7 hours ago
No Image

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

Business
  •  8 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  9 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  10 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  10 hours ago
No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  10 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  11 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  11 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  11 hours ago