HOME
DETAILS

ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy

  
Web Desk
June 05, 2025 | 12:52 AM

victory celebration of Royal Challengers Bangalore who won the IPL title ended in tragedy

ബംഗളൂരു: ഐ.പി.എല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ (ആര്‍.സി.ബി) വിജയാഘോഷം ദുരന്തത്തില്‍ കലാശിച്ചു. കന്നികിരീടം ആഘോഷിക്കാനായി ടീമിന്റെ ഹോം ഗ്രൗണ്ടായ ബംഗളൂരു നഗരത്തിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിനുള്ളിലും പുറത്തും പതിനായിരക്കണക്കിന് ആരാധകര്‍ ഒത്തുകൂടിയതോടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികളും സ്ത്രീകളും അടക്കം 11 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണെങ്കിലും ലീഗിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ജേതാക്കളാകാന്‍ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. നായകന്‍ വിരാട് കോലി മുന്നില്‍നിന്ന് നയിച്ച് ടീമിന് കിരീടം നേടിക്കൊടുത്തത് ആഘോഷിക്കാനായി ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. 

 

2025-06-0506:06:30.suprabhaatham-news.png
 
 
 

വിധാന്‍ സൗധയില്‍ നിന്ന് സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. ഷോയ്ക്ക് പൊലിസ് അനുമതി നിഷേധിച്ചതോടെ സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ ഒന്‍പത് വരെ നീളുന്ന പരിപാടിയാക്കി പരിമിതപ്പെടുത്തി. ഇതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. അപ്രതീക്ഷിതമായും മുന്‍കൂട്ടി ആസൂത്രണമില്ലാതെയും വന്‍ജനക്കൂട്ടം തടിച്ചുകൂടിയതാണ് ദുരന്തകാരണം. താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയതോടെ, ആള്‍ക്കൂട്ടം ഇരച്ചുകയറിയത് തിരക്കിനിടയാക്കി. ഇതിനിടെ സ്റ്റേഡിയം വളപ്പിനടുത്തുള്ള ഡ്രെയിനിന് മുകളിലെ താല്‍ക്കാലിക സ്ലാബ് ആളുകളുടെ ഭാരം താങ്ങാനാവാതെ തകര്‍ന്നത് ദുരന്തിന്റെ ആക്കം കൂട്ടി.

35,000 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ട് മൂന്നുലക്ഷം പേരാണ് എത്തിയതെന്നും ഇത് പൊലിസ് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

 

2025-06-0506:06:42.suprabhaatham-news.png
 
 

പരുക്കേറ്റവരെ ബൗറിങ്, വൈദേഹി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ നിംഹാന്‍സിലേക്കും മാറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പത്തുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ സര്‍ക്കാര്‍ വാഗ്ദാനംചെയ്തു.

നേരത്തെ ചൊവ്വാഴ്ച രാത്രി ശിവമോഗയിലും ബെളഗാവിയിലും നടന്ന ഘോഷയാത്രയ്ക്കിടെ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതോടെയാണ് അനിഷ്ടസംഭവങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലിസ് ഇടപെട്ടത്. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പൊലിസ് ലാത്തി വീശിയിരുന്നു.

തിരക്ക് പരിഗണിച്ച് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്ത് ദുരന്തം ഉണ്ടായെങ്കിലും ടീം സ്റ്റേഡിയത്തിനുള്ളില്‍ പരിപാടി തുടര്‍ന്നത് പ്രതിഷേധത്തിനിടയാക്കി. പിന്നാലെ വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ചെറിയ കുട്ടികളുള്‍പ്പെടെയുള്ളവര്‍ പോലും പരിപാടിക്കെത്തിയിരുന്നുവെന്നും അവരെ എങ്ങിനെയാണ് ലാത്തി കൊണ്ട് നേരിടുകയെന്നും ഡി.കെ ശിവകുമാര്‍ ചോദിച്ചു.

 

2025-06-0506:06:40.suprabhaatham-news.png
 
 

ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് സര്‍ക്കാരും ക്രിക്കറ്റ് അസോസിയേഷനും സ്വീകരണമൊരുക്കിയത് കാണാനായി രാവിലെ മുതല്‍ നഗരമധ്യത്തിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. വിധാന്‍ സൗധയില്‍ സര്‍ക്കാരിന്റെ സ്വീകരണ ശേഷം തുറന്ന ബസ്സില്‍ സ്റ്റേഡിയത്തിലേക്ക് താരങ്ങള്‍ വരുമെന്നായിരുന്നു അറിയിപ്പ്. സുരക്ഷ ചൂണ്ടിക്കാട്ടി റോഡ് ഷോ റദ്ദാക്കി. തിരക്ക് അനിയന്ത്രിതമായതോടെ വിധാന്‍ സൗധയിലെ ചടങ്ങ് വേഗം അവസാനിപ്പിച്ച് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി. താരങ്ങളെ കാണാന്‍ ആരാധകര്‍ ഉള്ളിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങി. മരത്തിനും മതിലിനും മുകളിലുള്‍പ്പെടെ ആരാധകര്‍ കയറിയിറങ്ങി. പാസുള്ളവര്‍ക്കായിരുന്നു പ്രവേശനം, അതും ഒരു ഗേറ്റിലൂടെ മാത്രം. ഇത് ഗേറ്റിന് മുന്നില്‍ തിരക്ക് കൂടാനും ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ താഴെ വീണു. ഇതിനിടെ സ്റ്റേഡിയം വളപ്പിനടുത്തുള്ള ഡ്രെയിനിന് മുകളിലെ താല്‍ക്കാലിക സ്ലാബ് ആളുകളുടെ ഭാരം താങ്ങാനാവാതെ തകര്‍ന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി. പെട്ടെന്നുള്ള തകര്‍ച്ച പരിഭ്രാന്തി പരത്തുകയും നിലവിളിയും ഭീകരാന്തരീക്ഷത്തിനും കാരണമാവുകയും ചെയ്തു. 13നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  20 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  27 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  40 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago