
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്

കോഴിക്കോട്: ക്ഷേമ പെൻഷൻ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പരാമർശം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കി എൽ.ഡി.എഫ്. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് തെരഞ്ഞെടുപ്പ് കാലം നോക്കി ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതിനെ കെ.സി വേണുഗോപാൽ വിമർശിച്ചത്. പ്രസ്താവന ആയുധമാക്കി മണ്ഡലത്തിൽ ഇടതുമുന്നണി വ്യാപക പ്രചാരണം നത്തുന്നുണ്ട്. നിലമ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തിയ എൽ.ഡി.എഫ് എല്ലാ ബൂത്തുകളിലും പ്രകടനം നടത്താൻ ആഹ്വാനം ചെയ്തു.
മന്ത്രിമാരായ കെ.എൻ ബാലഗോപാലും വി. ശിവൻകുട്ടിയും വേണുഗോപാലിന്റെ പ്രസ്താവനക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് തന്നെ തീരുമാനിച്ചതാണ് പെൻഷൻ കുടിശ്ശിക വിതരണമെന്നും പെൻഷൻ വാങ്ങുന്നവരെ കോൺഗ്രസ് അപമാനിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ വേണുഗോപാൽ അപഹസിക്കുകയാണെന്നും പരാജയഭീതി കൊണ്ടാണ് പദ്ധതിയെ പരിഹസിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എന്നാൽ ക്ഷേമിനിധി ബോർഡുകൾക്കുള്ള കോടികളുടെ കുടിശ്ശിക മറച്ചുവയ്ക്കാൻ പ്രസ്താവന വളച്ചൊടിക്കുകയാണെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ മറുപടി. അതിനിടെ, വേണുഗോപാലിന് പിന്തുണയുമായി മുസ്്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു. പെൻഷൻ എപ്പോഴും കൊടുക്കണമെന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞതെന്നും മലയാളം മനസിലാകുന്നവർക്ക് അത് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷേമ പെൻഷൻ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നൽകാനുള്ള സി.പി.എം നീക്കം കൈക്കൂലി കൊടുക്കുന്നതിന് തുല്യമാണെന്നാണ് വേണുഗോപാൽ പറഞ്ഞതെന്നും സി.പി.എമ്മിന്റെ ഈ അടവ് തന്ത്രം ജനങ്ങൾക്ക് നന്നായി അറിയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിനെതിരേയും യു.ഡി.എഫ് പ്രവേശനത്തെ ചൊല്ലിയും കലാപക്കൊടി ഉയർത്തിയ പി.വി അൻവർ മത്സര രംഗത്ത് ഉറച്ചുനിന്നതോടെ മത്സരം യു.ഡി.എഫും എൽ.ഡി.ഫും തമ്മിലാണെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു യു.ഡി.എഫ് നേതാക്കൾ. ഇതിന്റെ ഭാഗമായി സി.പി.എമ്മിനും സർക്കാരിനുമെതിരേ നേരിട്ടുള്ള ആക്രമണമാണ് യു.ഡി.എഫ് നേതാക്കൾ നടത്തുന്നത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും കെ.സി വേണുഗോപാൽ കടന്നാക്രമിച്ചതും ഈ ലക്ഷ്യം വച്ചാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ നൽകാനുള്ള കോടികളുടെ കണക്കും മണ്ഡലത്തിൽ യു.ഡി.എഫ് പുറത്തുവിടുന്നുണ്ട്.
LDF takes issue with KCs welfare pension remark Ministers criticize UDF says statement was distorted
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി
International
• 8 hours ago
ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും?
Business
• 9 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്
Saudi-arabia
• 10 hours ago
യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍
uae
• 11 hours ago
റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു
National
• 11 hours ago
വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 11 hours ago
ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 11 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍
Kerala
• 12 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 12 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 12 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 12 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 13 hours ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 13 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്കാര ചിത്രങ്ങള്‍ കാണാം
uae
• 13 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 15 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• 15 hours ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 15 hours ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 16 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 14 hours ago
കോഴിക്കോട് പൂനൂരില്‍ വിഷ കൂണ് പാകം ചെയ്ത കഴിച്ച ആറു പേര് ആശുപത്രിയില്‍
Kerala
• 14 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 15 hours ago