HOME
DETAILS

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

  
Web Desk
June 05, 2025 | 2:23 AM

US vetoes UN Security Councils Gaza ceasefire resolution as crisis deepens

യുനൈറ്റഡ് നാഷന്‍സ്: ഫലസ്തീന്‍ വിഷയത്തില്‍ വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം ട്രംപ് ഭരണകൂടം വീറ്റോചെയ്തു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് അവകാശപ്പെട്ട് അതിനായി ഒരുഭാഗത്ത് നീക്കം നടത്തിവരികയും ചെയ്യുന്നതിനിടെയാണ്, ഇസ്‌റാഈലിനെ അനുകൂലിച്ച് യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം യുഎസ് വീറ്റോ ചെയ്തത്.

ഗാസയില്‍ അടിയന്തരവും ഉപാധികളില്ലാത്തതും സ്ഥിരവുമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ ( United Nations Security Council - UNSC) പ്രമേയം ആണ് അമേരിക്ക വീറ്റോ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേലി ആക്രമണങ്ങളില്‍ 100 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രക്ഷാസമിതിയില്‍ പ്രമേയം വന്നത്.

ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ആവശ്യം തടവുകാരെ മോചിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തത്. ബുധനാഴ്ച ചേര്‍ന്ന രക്ഷാസമിതിയില്‍ പ്രമേയത്തിനെതിരേ വോട്ട് ചെയ്ത ഒരേയൊരു രാജ്യം യുഎസ് ആയിരുന്നു. കൗണ്‍സിലിലെ മറ്റ് 14 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനകളില്‍ തന്നെ 15 അംഗ കൗണ്‍സിലില്‍ 10 രാജ്യങ്ങള്‍ മുന്നോട്ടുവച്ച പ്രമേയത്തോടുള്ള യുഎസിന്റെ എതിര്‍പ്പ് ആക്ടിംഗ് അംബാസഡര്‍ ഡൊറോത്തി ഷിയ അറിയിച്ചിരുന്നു. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് അമേരിക്ക നിലപാടെടുത്തത്. ഹമാസിനെ പരാജയപ്പെടുത്തുകയും ഇസ്രായേലിനെ ഭീഷണിപ്പെടുത്താന്‍ അവര്‍ക്ക് ഇനി ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് രാജ്യത്തിന്റെ നിലപാടെന്നും ഡൊറോത്തി ഷിയ പറഞ്ഞു.

യോഗത്തില്‍ ഇസ്രായേലിനും സയണിസ്റ്റ് രാജ്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കും എതിരേ കടുത്ത വിമര്‍ശനമാണ് ചൈന ഉന്നയിച്ചത്. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ എല്ലാ ചുവപ്പ് വരകളും ലംഘിച്ചെന്നും യുഎന്‍ പ്രമേയങ്ങളുടെ അതി ഗുരുതരമായ ലംഘനമാണെന്നും ചൈനയുടെ അംബാസഡര്‍ ഫു കോങ് പറഞ്ഞു. എന്നിട്ടും ഒരു രാജ്യം അവരെ സംരക്ഷിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി. 

യുഎസ് വീറ്റോയെ ഹമാസ് അപലപിച്ചു. അത് യുഎസ് ഭരണകൂടത്തിന്റെ അന്ധമായ ഇസ്രയേല്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ഹമാസ് വിശേഷിപ്പിച്ചു. മാര്‍ച്ചില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം ഇസ്രായേല്‍ ഗാസയില്‍ ആക്രമണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പ് നടന്നത്. 

യുദ്ധം നിര്‍ത്തലാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴും തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ സൈനിക സഹായം സ്വീകരിക്കുന്നതുമായ ഇസ്രായേലിനുള്ള വാഷിംഗ്ടണിന്റെ ഉറച്ച പിന്തുണയാണ് യുഎസിന്റെ വീറ്റോ അടിവരയിടുന്നത്.

നവംബറില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്തും, ബന്ദികളെക്കുറിച്ചുള്ള അതേ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടി സമാനമായ പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു. 

US vetoes UN Security Council's Gaza ceasefire resolution as crisis deepens



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  19 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  19 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  19 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  19 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  19 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  19 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  19 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  19 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  19 days ago