296 വിജയ ഗോളുകൾ; അമ്പരിപ്പിക്കുന്ന പ്രകടനങ്ങളുമായി റൊണാൾഡോയുടെ കുതിപ്പ്
അലിയൻസ് അറീന: യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ പരാജയപ്പെടുത്തി പോർച്ചുഗൽ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. സെമിഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ജർമ്മനിയുടെ തട്ടകമായ അലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. മത്സരത്തിൽ പോർചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു വിജയഗോൾ നേടിയത്. ഇതോടെ ഫുട്ബോളിൽ 296 മാച്ച് വിന്നിങ് ഗോളുകൾ തന്റെ പേരിലാക്കി മാറ്റാനും റൊണാൾഡോക്ക് സാധിച്ചു. ഫുട്ബോളിൽ ഇതുവരെ റൊണാൾഡോ 937 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതിൽ 296 ഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്.
അതേസമയം മത്സരത്തിൽ രണ്ടാം പകുതിയിൽ ഫ്ളോറിയൻ വിറ്റ്സിലൂടെ ജർമ്മനിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ പിന്നീട് ഫ്രാൻസിസ്കോ കോൺസീസ്കാവോ, റൊണാൾഡോ എന്നിവരുടെ ഗോളിൽ പോർച്ചുഗൽ വിജയം കൈവരിക്കുകയായിരുന്നു.
മത്സരത്തിൽ ബോൾ പൊസഷനിൽ മുന്നിലെത്തിയ ജർമ്മനിക്ക് ഷോട്ടുകളുടെ എണ്ണത്തിൽ ആധിപത്യം പുലർത്താൻ സാധിക്കാതെ പോയി. 9 ഷോട്ടുകളാണ് ജർമ്മനി പറങ്കിപ്പടയുടെ പോസ്റ്റിലേക്ക് ഉതിർത്തത് ഇതിൽ അഞ്ചു ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 17 ഷോട്ടുകൾ ജർമ്മനിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ പോർച്ചുഗൽ ആറ് ഷോട്ടുകൾ ഓൺ ടാർഗത്തിലേക്ക് എത്തിച്ചു.
ജൂൺ 9നാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്. അലിയൻസ് അറീനയിലാണ് പോരാട്ടം നടക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയ്നും ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളെ ആയിരിക്കും പോർച്ചുഗൽ കലാശ പോരാട്ടത്തിൽ നേരിടുക.
296 winning goals Ronaldos astonishing record goal-scoring surge
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."