HOME
DETAILS

മത വികാരം വ്രണപ്പെടുത്തിയെന്ന കേസ്; ധോണിക്കെതിരായ നടപടികള്‍ റദ്ദാക്കി

  
backup
September 05 2016 | 19:09 PM

%e0%b4%ae%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ന്യൂഡല്‍ഹി: മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രിം കോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നതു മത വികാരത്തെ വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ധോണിക്ക് ആശ്വസം നല്‍കുന്ന വിധി പുറപ്പെടുവിച്ചത്.
2013 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ബിസിനസ് ടുഡേ മാസികയുടെ കവര്‍ പേജിലാണ് വിവാദം സൃഷ്ടിച്ച ചിത്രം അച്ചടിച്ചു വന്നത്. കൈയില്‍ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തില്‍ എത്തിയ ധോണിയുടെ ചിത്രം മത വികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് കോടതിയെ സമീപിച്ചത്. കേസില്‍ ധോണിക്കെതിരേ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധോണി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. അതേസമയം 2014 സെപ്റ്റംബറില്‍ ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  29 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  44 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago