HOME
DETAILS

'പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങളുടെ ഒരു രൂപ പോലും എനിക്കുള്ള പിന്തുണയാണ്'; ജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം തേടി അന്‍വര്‍

  
June 06 2025 | 10:06 AM

Your One Rupee is My Strength in the Fight Against Pinarayism Anvar Seeks Publics Financial Support

 

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി. അൻവർ ജനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം തേടി രംഗത്ത്. 'പിണറായിസത്തിനെതിരായ പോരാട്ടത്തിൽ എന്റെ എല്ലാം നഷ്ടമായി. ജനങ്ങളുടെ ഒരു രൂപ പോലും എനിക്ക് ധാർമിക പിന്തുണയാണ്,' അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

'നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഭരണത്തിനെതിരെ ഞാൻ നടത്തിയ പോരാട്ടത്തിൽ അധികാരവും സമ്പാദ്യവും നഷ്ടമായി. എന്റെ ജീവൻ പോലും സുരക്ഷിതമല്ലെന്ന ബോധ്യത്തോടെയാണ് ഈ പോരാട്ടം. എന്റെ സാമ്പത്തിക പരിമിതി വലുതാണ്. കോടികളുടെ സ്വത്തുണ്ടെങ്കിലും ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുൻകരുതലും എന്റെ കൈവശമില്ല,' അൻവർ പറഞ്ഞു.

'നിലമ്പൂരിലെ വോട്ടർമാർ ഒരു രൂപയോ പത്ത് രൂപയോ എന്റെ അക്കൗണ്ടിലേക്ക് അയക്കണം. അത് മാനസികവും ധാർമികവുമായ പിന്തുണയാണ്. ഞാൻ ഉന്നയിച്ചത് സാധാരണക്കാരുടെ ശബ്ദമാണ്, അവർ ഭയന്ന് പുറത്തുപറയാത്ത കാര്യങ്ങളാണ്. അവരുടെ പിന്തുണയിൽ മാത്രമാണ് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനാകുന്നത്,' അൻവർ വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

'എന്നെ ഒറ്റപ്പെടുത്തരുത്. ടി.പി. ചന്ദ്രശേഖരന്റെ ഗതി എനിക്ക് വരുത്താതിരിക്കാൻ ജനങ്ങൾക്കാണ് ഉത്തരവാദിത്തം. നിങ്ങളുടെ പിന്തുണയിൽ വിശ്വാസമർപ്പിച്ചാണ് ഞാൻ മുന്നോട്ടുപോകുന്നത്,' അൻവർ വ്യക്തമാക്കി.

നിങ്ങളുടെ ഒരു രൂപ, എന്റെ ധാർമിക കരുത്ത്' എന്ന സന്ദേശവുമായാണ് അൻവർ ജനങ്ങളോട് സഹകരണം അഭ്യർത്ഥിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  14 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  15 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  15 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  15 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  15 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  16 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  16 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  16 hours ago
No Image

ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം

uae
  •  16 hours ago
No Image

നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Kerala
  •  17 hours ago