HOME
DETAILS

പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ

  
June 06 2025 | 14:06 PM

Man Arrested in Vandoor for Selling Liquor Disguised as Flower Shop

മലപ്പുറം: വണ്ടൂർ ടൗണിൽ പുഷ്പവ്യാപാരത്തിന് മറവിൽ മദ്യവില്‍പ്പന നടത്തിയ യുവാവിനെ വണ്ടൂർ പൊലീസും നിലന്പൂർ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.വണ്ടൂർ മേലേമഠം സ്വദേശി കുപ്പേരി സജീവി(45) നെയാണ് വണ്ടൂർ പോലീസ് സ്റ്റേഷനിലെ എസ്‌ഐ എം.ആർ. സജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ കൈവശം ഏഴര ലിറ്റർ വിദേശ മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്.

വിവരം ലഭിച്ചത് എങ്ങനെ?

നിലമ്പൂർ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് വണ്ടൂർ പോലീസ് സ്റ്റേഷനും നിലമ്പൂർ ഡാൻസാഫ് ടീമും ചേർന്ന് സംയുക്ത പരിശോധന നടത്തിയത്. തുടര്‍ന്ന് കൂടിയ വിലക്ക് മദ്യവിൽപ്പന നടത്തിയിരുന്ന സജീവിനെ പിടികൂടി.

അധിക വിലയ്ക്ക് മദ്യം വിറ്റത്

ബീവറേജിൽ നിന്ന് വാങ്ങിയ 420 രൂപ വിലയുള്ള മദ്യം 600 രൂപക്ക് പൊതു ജനങ്ങൾക്കായി വിൽപ്പന നടത്തുകയായിരുന്നു പ്രതി. പൂക്കടയുടെ മറവിലായിരുന്നു ഈ കള്ളവിൽപ്പന.പരിശോധനയിലും അറസ്റ്റ് നടപടികളിലും എഎസ്‌ഐ ടിബി സിനി, സീനിയർ സിപിഒ കെ. അജേഷ്, സിപിഒ സിസി രാകേഷ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും പങ്കെടുത്തു.ഇന്ത്യയിലെ പല ഭാഗങ്ങളിലുമായി വ്യാജ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ പതിവാകുമ്പോൾ, നിയമ സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു.

A 45-year-old man, Kupperi Sajeevi, was arrested in Vandoor, Malappuram, for selling liquor illegally under the guise of running a flower shop. Acting on a tip-off, Vandoor Police and the Nilambur DANSAF team conducted a joint raid and seized 7.5 liters of foreign liquor. The man was reportedly selling alcohol purchased for ₹420 at an inflated price of ₹600.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  14 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  14 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  15 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  15 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  15 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  16 hours ago
No Image

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

Cricket
  •  16 hours ago
No Image

ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം

uae
  •  16 hours ago
No Image

നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Kerala
  •  16 hours ago