HOME
DETAILS

ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്

  
June 07 2025 | 12:06 PM

Former Australian player Michael Clarke is speaking out in praise of young Indian player Sai Sudarshan

ഇന്ത്യൻ യുവതാരം സായ് സുദർശനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം മൈക്കൽ ക്ലർക്ക്.ടെസ്റ്റ് ക്രിക്കറ്റിൽ സായ്ക്ക് മൂന്നാം നമ്പറിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് മുൻ ഓസീസ് താരം അഭിപ്രായപ്പെട്ടത്. 

''എന്റെ കാഴ്ചപ്പാടിൽ അവൻ ഒരു സൂപ്പർസ്റ്റാറാണ്. ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ എത്താൻ അവന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാലക്രമേണ, സായ് ടി-20യിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിലാണ് അദ്ദേഹത്തിന് കളിക്കാൻ ആദ്യം അവസരം ലഭിക്കുക" മൈക്കൽ ക്ലർക്ക് പറഞ്ഞു.

ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി മിന്നും പ്രകടനമാണ് സായ് പുറത്തെടുത്തത്. ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് സായ് സുദർശനാണ്. 15 മത്സരങ്ങളിൽ നിന്നും 759 റൺസാണ് സായ് സുദർശൻ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.

2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്. 

കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരക്കാരനായാണ് സായ് സുദർശൻ ടീമിൽ എത്തിയിരുന്നത്. എന്നാൽ പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനാണ് മത്സരത്തിൽ അവസരം ലഭിച്ചിരുന്നത്. 

ജൂൺ 20മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഹെഡിംഗ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Former Australian player Michael Clarke is speaking out in praise of young Indian player Sai Sudarshan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  7 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  9 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  9 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  9 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  10 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  10 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  10 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  11 hours ago
No Image

ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം

uae
  •  11 hours ago
No Image

നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ

Kerala
  •  11 hours ago