HOME
DETAILS

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

  
June 07 2025 | 12:06 PM

Increase in Covid cases Complaint to Election Commission to ban mass campaigning for Nilambur by-election

നിലമ്പൂർ: കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാവുന്നതിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലയിലുള്ള മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയത്. 

നിലവിൽ രാജ്യത്തെ കോവിഡ് കേസുകൾ ആറായിരത്തിലേക്ക് കടന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 794 കേസുകളുടെ വർധനവും നാല് മരണവും ആണ് റിപ്പോർട്ട് ചെയ്തത്. ഇതിലെ രണ്ട് മരണവും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് 5755 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും 500ൽ അധികം കേസുകളുടെ വർധനവാണ് ഉള്ളത്. കേരളത്തിലും രോഗ വ്യാപനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ 1806 ആക്റ്റീവ് കേസുകളാണ് ഉള്ളത്. ഇന്നലെത്തേക്കാൾ 127 കേസുകളാണ് വർധിച്ചിട്ടുള്ളത്‌. 

കേരളം കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ ഉള്ളത് പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഈ നാല് സംസ്ഥാനങ്ങളിലും 500ന് മുകളിൽ ആക്റ്റീവ് കേസുകൾ ഉണ്ട്. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം കോവിഡ് മൂലം 59 ആളുകളാണ് മരണപ്പെട്ടത്. 

Increase in Covid cases Complaint to Election Commission to ban mass campaigning for Nilambur by-election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  6 hours ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  7 hours ago
No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  7 hours ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  7 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  8 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  9 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  9 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  10 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  10 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  11 hours ago