HOME
DETAILS

ട്രംപ്–മസ്‌ക് ബന്ധം തകരുന്നു; ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതര പ്രത്യാഘാതമെന്ന് ട്രംപ്

  
Web Desk
June 08 2025 | 01:06 AM

Trump warns Elon Musk of serious consequences if he funds Democrats

വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടിക്കു സാമ്പത്തിക സഹായം നൽകുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ടെസ്ലാ സിഇഒ ഇലോൺ മസ്കിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേ കടുത്ത മുന്നറിയിപ്പ് നൽകി. എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം.

ബജറ്റ് ബില്ലിനെതിരെ വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകളെ പ്രേരിപ്പിക്കാൻ ഫണ്ടിങ് നൽകി എങ്കിൽ അതിന്റെ ഫലമായി മസ്ക് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം വരെ ഉറ്റ സുഹൃത്തായിരുന്ന മസ്കുമായുള്ള ബന്ധം അവസാനിച്ചതായി ട്രംപ് സ്ഥിരീകരിച്ചു.

മസ്ക് പിന്തുണച്ച കോസ്റ്റ് ബിൽ റിപ്പബ്ലിക്കൻമാരുടെ നികുതി ഇളവുകൾ റദ്ദാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ഫണ്ട് നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.

"വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ" എന്ന് ട്രംപ് വിശേഷിപ്പിച്ച ബില്ലിനെതിരെ മസ്ക് വിമർശനങ്ങൾ ഉയർത്തിയിരുന്നു. ബില്ലിനെ ഒരു "മ്ലേച്ഛത" എന്നും ട്രംപിന്റെ താരിഫ് നയങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു.

ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് പിന്തുണ നൽകുന്ന ഒരു പോസ്റ്റ് മസ്ക് എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. ട്രംപിന്റെ പഴയ സുഹൃത്ത് ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെയും പോസ്റ്റിൽ പരാമർശിച്ചിരുന്നു. പിന്നീട് അതു മസ്ക് ഡിലീറ്റ് ചെയ്തു.

മസ്ക് പ്രസിഡന്റിന്റെ ഓഫിസിനെ അപമാനിക്കുന്നുവെന്നും തന്റെ ഭരണകാലത്ത് മസ്കിന്റെ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ സബ്സിഡികൾ പുനഃപരിശോധിക്കുമെന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു.

2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് പിന്തുണ നൽകി ഫണ്ട് നൽകുകയും വിജയത്തിന് ശേഷം "ഡിപ്പാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി"യുടെ തലവനായി മസ്കിനെ നിയമിക്കുകയും ചെയ്തിരുന്നു. അടുത്ത ജൂലൈ 4ന് മുമ്പ് ബജറ്റ് ബിൽ പാസാകും എന്നതിൽ താൻ ആത്മവിശ്വാസവാനാണെന്നും ട്രംപ് പറഞ്ഞു.

Former US President Donald Trump warns Elon Musk against financially supporting Democrats opposing the budget bill, saying serious repercussions will follow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു

National
  •  2 hours ago
No Image

ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App

latest
  •  2 hours ago
No Image

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ

Kerala
  •  3 hours ago
No Image

വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം

Kerala
  •  3 hours ago
No Image

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

uae
  •  4 hours ago
No Image

ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ

latest
  •  12 hours ago
No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  12 hours ago
No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  13 hours ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  13 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  14 hours ago