അഷ്ടമുടി കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു; ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് നിഗമനം
കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. അഷ്ടമുടി കായലില്‍ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം സെന്റ് ജോര്‍ജ് ദ്വീപിനടുത്തായാണ് സംഭവം.
പാചകഗ്യാസില്‍ നിന്ന് തീ പടര്‍ന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം നടത്തുകയാണ്. തീപിടിത്തം ഉണ്ടായ ഉടന്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടു. അതിനാല്‍ കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. അഴിച്ചുവിട്ട ബോട്ട് കായലില്‍ മണ്‍ ചെളിയില്‍ ഉറച്ച നിലയിലാണുള്ളത്.
കായലിനെ നടുഭാഗം ആയതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
English summary: Two fishing boats anchored in Ashtamudi Lake near Kavanad, Kollam, caught fire on Wednesday. The incident occurred close to St. George Island near the Kureepuzha bridge. Initial assessments suggest that the blaze may have started from a cooking gas leak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."