കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
അബൂദബി: ഫെബ്രുവരി 25-ന് കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ ദിനത്തിന് മുന്നോടിയായി, യുഎഇയും കുവൈത്തും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനായി ഒരു ആഴ്ച നീണ്ടുനിൽക്കുന്ന പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ ആഹ്വാന പ്രകാരം ജനുവരി 29-ന് യുഎഇയിൽ ആഘോഷങ്ങൾ ആരംഭിക്കും.
ഇതുസംബന്ധിച്ച് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ (എക്സ്) കുറിച്ചത് ഇങ്ങനെയാണ്.
"യൂണിയൻ രൂപീകരിക്കുന്നതിനു മുമ്പുതന്നെ കുവൈത്ത് യുഎഇയുടെ ദീർഘകാല പങ്കാളിയും പിന്തുണയുമായി നിലകൊണ്ടിട്ടുണ്ട്. ഈ ബന്ധത്തെ ആദരിക്കാനും കുവൈത്തിനെയും അവിടുത്തെ നേതൃത്വത്തെയും ജനങ്ങളെയും ആഘോഷിക്കാനും ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ദൈവം കുവൈത്തിനെ സംരക്ഷിക്കട്ടെ, അവരുടെ തുടർ യാത്രയിൽ അനുഗ്രഹിക്കട്ടെ." ഷെയ്ഖ് മുഹമ്മദ് കുറിച്ചു.
Kuwait has been a longstanding supporter and partner of the UAE since before the Union. For one week this coming 29 January onwards, we encourage our community to honour this enduring bond and celebrate Kuwait, its leadership, and its people. May God safeguard Kuwait and bless…
— محمد بن زايد (@MohamedBinZayed) November 21, 2025
The UAE President, Sheikh Mohamed bin Zayed Al Nahyan, has called for a week-long celebration to commemorate the relationship between the UAE and Kuwait, ahead of Kuwait's National Day on February 25. The celebrations will begin on January 29 in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."