HOME
DETAILS

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

  
Web Desk
November 21, 2025 | 8:57 AM

israeli strikes continue in gaza two people killed in occupied jerusalem

ജറുസലം: ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. അധിനിവേശ ഈസ്റ്റ് ജറൂസലമില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസ് നഗരത്തിന് തെക്ക് യെല്ലോ ലൈനിന് പുറത്ത് ഇസ്‌റാഈല്‍ സൈന്യം ഒരു നാടുകടത്തപ്പെട്ട വ്യക്തിയെ കൊലപ്പെടുത്തിയതായി നാസര്‍ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗസ്സ മുനമ്പിലുടനീളം ഇസ്‌റാഈല്‍ സൈന്യം മാരകമായ ആക്രമണങ്ങള്‍ തുടരുകയാണ്.  രാത്രി മുഴുവന്‍ രൂക്ഷമായ ബോംബാക്രമണവും ഡ്രോണ്‍ വെടിവയ്പ്പും നടന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം റെയ്ഡുകള്‍ നടത്തി. നിരവധി പേരെ അറസ്റ്റചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

കഴിഞ്ഞ ദിവസവും വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. കുടുംബങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ നോക്കിയാണ് ആക്രമണം. കനത്ത വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഗസ്സയില്‍ ഏറ്റവും കൂടുതല്‍ പേരെ കൊന്നുതള്ളിയ ദിവസം കൂടിയായിരുന്നു ഇന്നലെ. ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമാണ് ആക്രമണങ്ങളുണ്ടായത്. എണ്‍പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മൂന്ന് പ്രത്യേക സ്ഥലങ്ങളെ ലക്ഷ്യം വച്ചായിരുന്നു  ആക്രമണം. തെക്കന്‍ ഗസ്സയിലെ അല്‍മവാസി ഉള്‍പെടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. കിഴക്കന്‍ ഗാസ സിറ്റി പ്രദേശമായ ഷുജായയിലും ആക്രമണം നടത്തി, കുടിയിറക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്ന സൈതൗണ്‍ അയല്‍പക്കത്തുള്ള ഒരു കെട്ടിടത്തിന് നേരേയും ആക്രമണമുണ്ടായി. ഇവിടെ ഒരു കുടുംബം മുഴുവന്‍ ഉള്‍പ്പെടെ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം തെക്കന്‍ ലബനാനിലെ ഫലസ്തീനി അഭയാര്‍ഥി ക്യാംപിനു നേരെയും വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

2023 ഒക്ടോബര്‍ 7 മുതല്‍, ഇസ്റാഈല്‍ 69,483 പേരെ കൊല്ലുകയും 170,706 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 

 

according to reports, heavy israeli attacks continued in gaza, while two people were killed in occupied jerusalem. tensions in the region remain high as the conflict intensifies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  an hour ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  2 hours ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  3 hours ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  3 hours ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  3 hours ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  3 hours ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  3 hours ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  4 hours ago