HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
September 05 2016 | 19:09 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കരാര്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍.എസ് നിസൂര്‍ ഉള്‍പെടെ മൂന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റില്‍ പൊലിസ് ബാരിക്കേഡ് സ്ഥാപിച്ച് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ മെയിന്‍ ഗേറ്റിനു മുന്നിലൂടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലിസിനെ മറികടന്ന് ട്രഷറിക്കടുത്തുള്ള ഗേറ്റ് വഴി സെക്രട്ടേറിയറ്റ് വളപ്പിലേക്കു തള്ളിക്കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇവരെ തടയാന്‍ ശ്രമിച്ച പൊലിസിനു നേരെ ചെറിയ തോതില്‍ കല്ലേറുണ്ടായി. ഇതോടെ പൊലിസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന ഡീന്‍ കുര്യാക്കോസ് ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ പൊലിസ് നേരിട്ടു. പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തിവീശിയപ്പോള്‍ അവര്‍ ചിതറിയോടി. ഉടന്‍ തന്നെ ഡീന്‍ അടക്കമുള്ള നേതാക്കള്‍ പുറത്തെത്തി കുത്തിയിരിപ്പ് സമരം തുടങ്ങി. വീണ്ടും പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായതോടെ ഏറെനേരം സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായി.
പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയതോടെയാണ് രംഗം ശാന്തമായത്.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് പ്രകടനമായി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി സി.പി.എം ഉണ്ടാക്കിയ രഹസ്യ കരാറിന്റെ ഫലമാണ് ഇപ്പോഴത്തെ ഫീസ് വര്‍ധനയെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ ഫീസ് വര്‍ധന അംഗീകരിക്കാം. എന്നാല്‍ 35 ശതമാനം ഫീസാണ് മെറിറ്റ് സീറ്റില്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജയിംസ് കമ്മിറ്റി തീരുമാനത്തെ സര്‍ക്കാരും മാനേജ്‌മെന്റുകളും ചേര്‍ന്ന് അട്ടിമറിച്ചു. പാവപ്പെട്ടവന് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്, സംസ്ഥാന ഭാരവാഹികളായ രാജേഷ് ചന്ദ്രദാസ്, എന്‍.എസ് നിസൂര്‍, തിരുവല്ലം പ്രസാദ്, പ്രതീഷ്, സബിന്‍ സത്യന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago