HOME
DETAILS

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

  
Web Desk
June 09 2025 | 14:06 PM

Samastha 100th Anniversary swagatha sangham Formation and Special Convention Set for Wednesday at Muscat Hotel Symphony Hall

തിരുവനന്തപുരം: 'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷികം അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ രൂപീകരിക്കുന്ന സ്വാഗതസംഘം രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (11-06-2025) ഉച്ചയ്ക്കുശേഷം 2 മഇക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ സിംഫണി ഹാളില്‍ നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത തിരുവനന്തപരും ജില്ലാ പ്രസിഡണ്ട് ഷാജഹാന്‍ ദാരിമി കണിയാപുരം അദ്ധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എ.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി.എം അബ്ദുസ്സലാം ബാഖവി എന്നിവര്‍ വിഷയം അവതരിപ്പിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം എസ്.സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം പതാക ഉയര്‍ത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.സി മായിന്‍ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ ഭാരവഹികളായ ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപള്ളി, ഹുസയിന്‍ ദാരിമി പെരിങ്ങാല, ശറഫുദ്ദീന്‍ ബാഖവി ചിറ്റാറ്റുമുക്ക്, പീരു മുഹമ്മദ് ഹിശാമി, അഡ്വ. എം.സുബൈര്‍ വഴിമുക്ക്, പ്രൊഫ. തോണക്കല്‍ ജമാല്‍, എസ്. അഹ്മദ് റശാദി, മാഹിന്‍ വിഴിഞ്ഞം, ഡോ.റഹ്മാന്‍ വിഴിഞ്ഞം, ഡോ.ഷമീര്‍ ഹംസ പ്രസംഗിക്കും. സ്വാഗത സംഘം രൂപീകരണം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പാനല്‍ അവതരിപ്പിക്കും. സിദ്ധീഖ് ഫൈസി കണിയാപുരം ചര്‍ച്ച ക്രോഡീകരിക്കും. കോ-ഓഡിനേറ്റര്‍ ഹസ്സന്‍ ആലംകോട് നന്ദിയം രേഖപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago
No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago