പെന്ഷന് വിതരണത്തിലെ അപാകത: യു.ഡി.എഫ് ധര്‍ണ ഇന്ന്
മാന്നാര്‍: ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷേമ പെന്ഷന് വിതരണത്തില്‍ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇന്ന് 10 ന് പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തും. ഡി.സി.സി പ്രസിഡന്റ് കോശി എം.കോശി ധര്‍ണ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തില്‍ നിന്നും മുന്‍ കാലങ്ങളില്‍ പെന്ഷന് ലഭിച്ച് കൊണ്ടിരുന്ന 637 പേരാണ് പെന്ഷന് പട്ടികയില്‍ നിന്നും പുറത്തായത്. കുടുംബശ്രീ അംഗങ്ങള്‍ പക്ഷപാതപരമായി നടത്തിയ സര്‍വ്വേയില്‍ ആരെല്ലാം പുറത്തായതെന്ന് യാതൊരു രേഖയും ഇല്ലെന്നാണ് പഞ്ചായത്തംഗങ്ങളായ ജോസഫ്കുട്ടി കടവിലും ശ്രീദേവിയും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്ക്കരിച്ചിട്ടും നടപടിയൊന്നും എടുത്തില്ലെന്ന് ഇവര്‍ ആരോപിച്ചു.
അപാകതകള്‍ പരിഹരിച്ച് ഓണത്തിന് മുന്‍പ് പെന്ഷന് വിതരണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."