HOME
DETAILS
MAL
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
June 12, 2025 | 4:22 AM
താമരശേരി : വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാത്ത സ്വകാര്യ ബസിന് പിഴ ചുമത്തി പൊലിസ്. താമരശേരി-നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ ബസിൽ കയറിയ താമരശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ട് കി.മീ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു.
താമരശേരി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് കയറിയ വിദ്യാർഥിനി ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. ഇവിടെനിന്ന് വിജനമായ പ്രദേശത്തിലൂടെ തിരികെ വീട്ടിൽ എത്തിയ വിദ്യാർഥിനി മുത്തച്ചനൊപ്പം താമരശേരി പൊലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡ്രൈവർക്ക് താക്കീത് നൽകിയതായും ബസിന് പിഴ ചുമത്തിയതായും ട്രാഫിക് എസ്.ഐ സത്യൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."