കാക്കനാട് റോഡരികിലെ കേബിളുകള്‍ അപകടക്കെണിയാകുന്നു
കാക്കനാട് : വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും കാക്കനാട്ടെ പ്രധാന ജംഗ്ഷനുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക... സ്വകാര്യ ടെലികോം കമ്പനികളുടെ കേബിള്‍ കുരുക്കില്‍ ജീവന്‍ വരെ നഷ്ട്ടപ്പെടാം. പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു സഹായവും പ്രതീക്ഷിക്കരുത്.
ഇന്നലെ ഉച്ചക്ക് കാക്കനാട് ഐ.എം.ജി ജങ്ഷനില്‍ കേബിള്‍ തൂണുകള്‍ മറിഞ്ഞു വീണു ഒരു മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരന്റെ കാറിലേക്ക് കേബിള്‍ പോസ്റ്റ് വീണ് ഇടതുഭാഗം പൂര്‍ണമായും തകരുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. പൊലിസ് കണ്‍ട്രോള്‍ റൂമിലും തൃക്കാക്കര പൊലിസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ മനൂബ് പറഞ്ഞു.
കേബിള്‍ കമ്പനികള്‍ നിയമംകാറ്റില്‍ പറത്തി കേബിളുകള്‍ സ്ഥാപിക്കുന്നത് അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്. തൃക്കാക്കര നഗരസഭയും പൊതുമരാമത്ത് ഡിപ്പാര്‍ട്ട് മെന്റും ഒരു പോസ്റ്റില്‍ ഒരു കമ്പനിയുടെ കേബിളിനു അനുമതി കൊടുക്കുമ്പോള്‍ ആ അനുമതിയുടെ മറവില്‍ കേബിള്‍ കമ്പനികള്‍ ചെയ്യുന്നത് അനധികൃതമായി നാലോ, അഞ്ചോ കേബിളുകള്‍ വലിക്കുന്നു. ഇതു നഗരസഭയും പൊതുമരാമത്തും കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേബിള്‍ വലിക്കുന്നതിന് സ്ഥാപിക്കുന്ന പോസ്റ്റുകളുടെ ബലക്കുറവും കോണ്‍ക്രീറ്റ് ഉപയോഗിക്കാതെ വെറുതെ മണ്ണില്‍ കുഴിച്ചിടുന്നതു മൂലവും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."