ഇരട്ടക്കൊലപാതകം: പ്രതിയായ ഗൃഹനാഥന്‍ അറസ്റ്റില്‍
മുവാറ്റുപുഴ: ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗൃഹനാഥന്‍ അറസ്റ്റില്‍. ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ എം.ആര്‍ വിശ്വനാഥന്‍ (48) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പട്ടിമറ്റത്ത് കാമുകിയുടെ വീട്ടില്‍നിന്നാണ് കല്ലൂര്‍ക്കാട് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിന്‍ ഹാജരാക്കും.
ഭാര്യയെയും മകനെയും ഭാരുണമായി കൊലപ്പെടുത്തിയ വിദ്യാനാഥനെ വീട്ടില്‍ എത്തിച്ച് തെളിവ് എടുത്തു, കൊലപാതകത്തിനു ഉപയോഗിച്ച ആയുധം പൊലിസ് കണ്ടെടുത്തു. വെട്ടേറ്റ് ഇയാളുടെ ഭാര്യ ഷീല (46)ഇളയ മകന്‍ വിപിന്‍ ( 19) എന്നിവര്‍ ഇന്നലെ മരിച്ചു. മൂത്ത മകന്‍ വിഷ്ണു(21) അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടല്‍ മുറിഞ്ഞ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മദ്യപാനത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ആനപ്പാപ്പാന്‍ കൂടിയായിരുന്ന പ്രതി ഭാര്യയേയും മകനേയും നിഷ്ഠൂരം വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴച്ച രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്ന വിശ്വനാഥന്‍ വൈകിട്ട് വീട്ടിലെത്തി ഭാര്യ ഷീലയുമായി വഴക്കിട്ടു. തുടര്‍ന്ന് വീട്ടുസാമാനങ്ങളിലേറെയും പുറത്തേക്ക് വലിച്ചെറിഞ്ഞും നിലത്തു തല്ലിയും നശിപ്പിച്ചു. ഇതിന് തടസ്സം നില്‍ക്കാനെത്തിയപ്പോള്‍ ഇയാള്‍ അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഷീലയെ കുത്തിയിരിക്കാമെന്നും അമ്മയെ ആക്രണത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മക്കളെയും ഇയാള്‍ ആക്രമിച്ചിരിക്കാമെന്നുമാണ് പൊലിസ് നല്‍കിയ സൂചന.
പ്രാഥമിക ചോദ്യം ചെയ്യലില്‍ പൊലിസില്‍ വിശ്വനാഥന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതായും അറിയുന്നു. ആക്രമണത്തിന് ശേഷം വിശ്വനാഥന്‍ നേരെ പട്ടിമറ്റത്ത് പാര്‍പ്പിച്ചിരുന്ന ഇഷ്ടക്കാരിയുടെ വീട്ടിലേക്ക് കടക്കുകയായിരുന്നു.
മൊബൈല്‍ ടവര്‍ പരിശോധനയില്‍ പട്ടിമറ്റം ഭാഗത്ത് ഇയാളുണ്ടെന്ന് എട്ടുമണിയോടെ തന്നെ പൊലിസ് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. പട്ടിമറ്റത്തിനടുത്ത് ആനയുള്ള വീടിനടുത്തായി ആനക്കാരനും കുടുംബവും താമസിക്കുന്നുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് വിശ്വനാഥന്‍ പൊലിസ് പിടിയിലായത് ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തതിന്റെ പ്രതികാരമായിരുന്നു കൊലയെന്നായിരുന്നു ആദ്യ സൂചന.
എന്നാല്‍ അവിഹിതത്തെ കുറിച്ചുള്ള തര്‍ക്കവും വഴക്കിന് കാരണമായി. മദ്യലഹരിയിലായിരുന്ന വിശ്വനാഥന്‍ ഭാര്യയെയും മക്കളെയും ആനയെ മെരുക്കാനുപയോഗിക്കുന്ന കത്തികൊണ്ടു കുത്തുകയും വെട്ടുകയുമായിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോള്‍ വിശ്വനാഥന്‍ ഓടിപ്പോയി.
വെട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ വീടിനുള്ളിലായിരുന്നു ഷീലയും വിഷ്ണുവും. മിക്കവാറും ദിവസങ്ങളില്‍ മദ്യപിച്ചു എത്തുന്ന വിശ്വനാഥന്‍ വീട്ടില്‍ പ്രശനങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. അതിനാല്‍ ബഹളം സ്ഥിരമായതിനാല്‍ അയല്‍പക്കക്കാര്‍ അധികം ശ്രദ്ധിക്കാറില്ല. ഷീലമുടെയും വിപിന്റെയും മൃതദേഹങ്ങള്‍ ജനറല്‍ അശ്പത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് 5.30 ഓടെ വീട്ടില്‍ എത്തിച്ചു, താല്‍ക്കാലിക പന്തലില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം സമീപത്തെ തറവാട്ട് വീട്ടില്‍ ഇരുവരുടെയു സംസ്‌കാരം നടത്തി. കല്ലൂര്‍ക്കാട് സി.ഐ പി.എ തങ്കപ്പന്‍, എസ്.ഐമാരായ പ്രന്‍സ് ജോസഫ്, കെ.എ മുഹമ്മദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ എലിയാസ്, സജി തുടങ്ങിയവരുടെ നേത്രത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."