
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

ദുബൈ: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള പെട്രോൾ പമ്പിൽ ഒരു വാഹനത്തിൽ ഉണ്ടായ തീപിടിത്തം ഗുരുതരമായ അപകടമാകുന്നത് പെട്രോൾ പമ്പ് ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടലും സമചിത്തതയും കാരണം ഒഴിവായി.
ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പിനടുത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിൽ തീ ആളിപ്പടരുകയായിരുന്നു. വാഹനത്തിന്റെ എൻജിന് സമീപം തീ പിടിച്ചപ്പോൾ, ഫ്യൂവൽ നോസൽ കാറിന്റെ ടാങ്കിൽ പിടിച്ചിരുന്ന ഡ്രൈവർ ആകെ പരിഭ്രാന്തനായി. അയാൾ നോസൽ വലിച്ചെടുത്തെങ്കിലും തീ ആളിക്കത്തി. എന്നാൽ, സംഭവം രൂക്ഷമാകുന്നതിന് മുമ്പേ ജീവനക്കാർ ഇടപെട്ടു.
🔻تمكن مجموعة من موظفي محطة وقود بالجهراء الكويتية بتصرف سليم بإبعاد سيارة نشب فيها حريق أثناء تزودها بالوقود و مباشرتهم بإخماد الحريق في زمن قياسي،حيث وصلت فرقة الإطفاء خلال دقائق من الحادثة. pic.twitter.com/pfsRLboDK3
— الفخامة (@FFK1100) June 11, 2025
ഒരു ജീവനക്കാരൻ ഫയർ എക്സ്ടിൻഗ്യുഷർ ഉപയോഗിച്ച് എൻജിനിൽ നിന്ന് ഉയർന്ന തീ കെടുത്തി. അതിനിടെ, മറ്റൊരു ജീവനക്കാരൻ വാഹനത്തിന്റെ ഡ്രൈവർ സീറ്റിൽ കയറി, സഹപ്രവർത്തകരുടെ സഹായത്തോടെ കത്തുന്ന വാഹനത്തെ ഇന്ധനടാങ്കുകളിൽ നിന്ന് തള്ളിനീക്കി.
എന്നാൽ, വാഹനത്തിന് വീണ്ടും തീപിടിച്ചു. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ കുവൈത്ത് ഫയർ ഫോഴ്‌സ് തീ പൂർണമായും അണച്ച് പ്രദേശം സുരക്ഷിതമാക്കി. ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പെട്രോൾ പമ്പ് ജീവനക്കാരുടെയും, ഫയർഫോഴ്സിന്റെയും പ്രവർത്തനം വലിയ അപകടം ഒഴിവാക്കുകയും, കേടുപാടുകൾ വാഹനത്തിൽ മാത്രമായി ഒതുക്കുകയും ചെയ്തു.
Alert employees at a Kuwait gas station prevented a potential catastrophe when a vehicle suddenly caught fire during refueling in Jahra Governorate. Their swift action and composure helped contain the blaze before it could escalate, showcasing remarkable emergency preparedness. No injuries were reported in the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 2 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 days ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 days ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 days ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 days ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 2 days ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 2 days ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 2 days ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 2 days ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 2 days ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 2 days ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 2 days ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 2 days ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 2 days ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 2 days ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 2 days ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 2 days ago